ക്രുണാലിന് നാല് വിക്കറ്റ്; തിരുവനന്തപുരത്ത് ഹാട്രിക് വിജയത്തോടെ ഇന്ത്യയുടെ യുവനിരയ്ക്ക് പരമ്പര - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

ക്രുണാലിന് നാല് വിക്കറ്റ്; തിരുവനന്തപുരത്ത് ഹാട്രിക് വിജയത്തോടെ ഇന്ത്യയുടെ യുവനിരയ്ക്ക് പരമ്പര

തിരുവനന്തപുരം: ചെറിയ സ്കോർ പോലും പ്രതിരോധിക്കാനാകാതെ ഇംഗ്ലണ്ട് ലയൺസ് വീണതോടെ ഇന്ത്യ എ ടീമിന് ഏകദിന പരമ്പര. തിരുവനന്തപുരം സ്പോർട്സ് ഹബ്ബിൽ നടന്ന മൂന്നാം ഏകദിനത്തിൽ 60 റൺസിനായിരുന്നു ഇന്ത്യയുടെ യുവനിരയുടെ വിജയം. 173 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ലയൺസ് 30.5 ഓവറിൽ 112 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര 3-0ത്തിന് ഇന്ത്യ നേടി. ഇനി രണ്ട് ഏകദിനങ്ങളാണ് ശേഷിക്കുന്നത്. ഈ രണ്ടെണ്ണത്തിലും രഹാനെ കളിക്കില്ല. പകരം അങ്കിത് ബാവ്നയാണ് ഇന്ത്യയെ നയിക്കുക. സീനിയർ ടീമംഗമായ ഋഷഭ് പന്ത് അവസാന രണ്ട് മത്സരങ്ങളിൽ ടീമിനൊപ്പം ചേരും. 5.5 ഓവറിൽ 21 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത ക്രുണാൽ പാണ്ഡ്യയാണ് ഇംഗ്ലണ്ട് ലയൺസിനെ തോൽവിയിലേക്ക് തള്ളിയിട്ടത്. ക്രുണാൽ തന്നെയാണ് കളിയിലെ താരവും. 39 റൺസെടുത്ത ബെൻ ഡെക്കറ്റാണ് സന്ദർശകരുടെ ടോപ്പ് സ്കോറർ. ആറു ബാറ്റ്സ്മാൻമാർ രണ്ടക്കം കാണാതെ പുറത്തായി. രണ്ട് വിക്കറ്റ് വീതമെടുത്ത അക്സർ പട്ടേലും നവദീപ് സായ്നിയും ക്രുണാലിന് മികച്ച പിന്തുണ നൽകി. ചാഹർ ഒരു വിക്കറ്റ് വീഴ്ത്തി. നേരത്തെ ഇന്ത്യ എ ടീം ചാഹറിന്റേയും ഇഷാൻ കിഷന്റേയും ബാറ്റിങ് മികവിലാണ് സ്കോർ 150 കടത്തിയത്. ഇഷാൻ 30 റൺസടിച്ചപ്പോൾ ചാഹർ 39 റൺസ് നേടി. വിലക്ക് പിൻവലിച്ച ശേഷം കളത്തിലിറങ്ങിയ കെ.എൽ രാഹുൽ 13 റൺസടിച്ചപ്പോൾ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ പൂജ്യത്തിന് പുറത്തായി.മൂന്ന് വിക്കറ്റെടുത്ത ജാമി ഒവർട്ടനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ലെവിസ് ഗ്രിഗറി, മാത്യു കാർട്ടെർ, വിൽ ജാക്ക്സ് എന്നിവരുമാണ് ഇന്ത്യയെ ചെറിയ സ്കോറിലൊതുക്കിയത്. Content Highlights: India A Team Win Series vs England Lions


from mathrubhumi.latestnews.rssfeed http://bit.ly/2DCOHsE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages