കൊച്ചി: ബിപിസിഎല്ലിന്റെ ഐആർഇപി പദ്ധതി കേരളത്തിന് മാത്രമല്ല, രാജ്യത്തിന് മുഴുവനും വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 15 വർഷമായി കേരളത്തിനും മറ്റുസംസ്ഥാനങ്ങൾക്കും ശുദ്ധമായ ഇന്ധനം ലഭ്യമാക്കുന്നതിൽ ബിപിസിഎല്ലിന് നിർണായക പങ്കുണ്ടെന്നും മോദി പറഞ്ഞു. ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ ഐആർഇപി പദ്ധതി രാജ്യത്തിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐആർഇപി പദ്ധതി രാജ്യത്തിന് അഭിമാനമാണ്. രാജ്യത്തിന്റെ വികസനത്തിന് കൊച്ചിൻ റിഫൈനറി സുപ്രധാന പങ്ക് വഹിക്കുന്നു. രാജ്യം റിഫൈനറി ഹബ്ബായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി കൊച്ചിയിലെ വ്യവസാ സാധ്യതകൾ വർധിപ്പിക്കുമെന്നും കൊച്ചിയിലേക്ക് പെട്രോ കെമിക്കൽ വ്യവസായങ്ങൾ എത്തുമെന്നും മോദി കൂട്ടിച്ചേർത്തു. 2016 മെയ് മാസം മുതൽ ആറുകോടിയോളം സാധാരണക്കാർക്ക് ഉജ്ജ്വല യോജന വഴി എൽ.പി.ജി കണക്ഷൻ നൽകി. ഒരുകോടിയോളം ആളുകൾ സാധാരണക്കാർക്കുവേണ്ടി എൽ.പി.ജി. സബ്സിഡി ഉപേക്ഷിച്ചു. 23 കോടിയോളം ആളുകൾ പഹൽ യോജനയിൽ പങ്കാളികളായി. ഇതുവഴി നിരവധി അനർഹരെ കണ്ടെത്താൻ സാധിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ പദ്ധതിയാണ് പഹൽ എന്നും മോദി അവകാശപ്പെട്ടു. സിറ്റി ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി വഴി പരിസ്ഥിതി സൗഹൃദ ഇന്ധനം ഉപയോഗിക്കുന്നത് സർക്കാർ പ്രോത്സാഹിപ്പിക്കുകയാണ്. രാജ്യത്തെ 400 ജില്ലകൾ ഇതിനകം പദ്ധതിയുടെ കീഴിൽ വന്നു. പെട്രോളിയം ഇറക്കുമതി കുറയ്ക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും മോദി കൂട്ടിച്ചേർത്തു. 10ശതമാനം പെട്രോളിയം ഇറക്കുമതി കുറച്ചാൽ തന്നെ വിദേശ നാണ്യ വിനിമയത്തിൽ വളരയധികം നേട്ടമുണ്ടാക്കാനാകുമെന്നും മോദി കൂട്ടിച്ചേർത്തു. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ അക്ഷീണം പ്രയത്നിച്ച തൊഴിലാളികളാണ് ശരിക്കും ഹീറോകളെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഈ പ്രശംസയെ തൊഴിലാളികൾ കൈയ്യടികളോടെയാണ് സ്വീകരിച്ചത്. Content Highlights:Modi IREP Project Kochi Bharath Petroloum
from mathrubhumi.latestnews.rssfeed http://bit.ly/2UmfCP2
via
IFTTT
No comments:
Post a Comment