സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജിയില്‍ കേന്ദ്രത്തിന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 21, 2019

സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജിയില്‍ കേന്ദ്രത്തിന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

ചെന്നൈ: മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. ഫെബ്രുവരി 18നകം നോട്ടീസിന് മറുപടി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു. ഡി.എം.കെ ജനുവരി 18ന് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

സംവരണത്തിന്റെ അടിസ്ഥാന ഘടനയെ തന്നെ തകര്‍ക്കുന്നതാണ് സാമ്പത്തി സംവരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.എം.കെ കോടതിയെ സമീപിച്ചത്. സംവരണം ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയല്ലെന്ന് ഡി.എം.കെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായി വിദ്യാഭ്യാസവും ജോലിയും നിഷേധിക്കപ്പെട്ടിരുന്ന വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരാനുള്ള സാമൂഹ്യനീതി പദ്ധതിയാണ് സംവരണമെന്ന് ഡി.എം.കെ ഹര്‍ജിയില്‍ വ്യക്തമാക്കി.

ഈ മാസം ആദ്യമാണ് മുന്നോക്കക്കാരിലെ പിന്നോക്കാര്‍ക്കുള്ള സാമ്പത്തിക സംവരണത്തിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കിയത്. തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായ സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയും അംഗീകാരം നല്‍കി.



from mangalam.com http://bit.ly/2FEA3TW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages