ശതം സമര്‍പ്പയാമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍; നിയമനടപടി സ്വീകരിക്കുമെന്ന് ശബരിമല കര്‍മ്മ സമിതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 21, 2019

ശതം സമര്‍പ്പയാമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍; നിയമനടപടി സ്വീകരിക്കുമെന്ന് ശബരിമല കര്‍മ്മ സമിതി

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരായ സമരത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ ജാമ്യത്തിലിറക്കാനുള്ള ശതം സമര്‍പ്പയാമി ഫണ്ട് വഴിമാറിയതിനെതിരെ നിയമനടപടിയുമായി അയ്യപ്പ കര്‍മ്മ സമിതി. ശതം സമര്‍പ്പയാമി വഴിമാറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം എത്തിയതായാണ് പരാതി. ധര്‍മ്മയോദ്ധാക്കള്‍ക്കൊരു സ്‌നേഹാശ്ലേഷം എന്ന പേരില്‍ ഈ മാസം 17നാണ് സോഷ്യല്‍ മീഡിയ വഴി ധനസമാഹരണം തുടങ്ങിയത്.

ഇതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ സഹിതം മറുപ്രചരണവുമുണ്ടായി. ഇതിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം പോയെന്നാണ് പരാതി. കെ.പി ശശികല, കെ. സുരേന്ദ്രന്‍ എന്നിവരുടെ ചിത്രങ്ങള്‍ സഹിതമായിരുന്നു മറുപ്രചരണം. ഈ പ്രചാരണത്തില്‍ വീണ പലരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ചുവെന്നാണ് കര്‍മ്മസമിതിയുടെ പരാതി. ഇക്കഴിഞ്ഞ 19ന് മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ വന്നിരുന്നു.

ഇതിനെതിരെ പോലീസിനെ സമീപിക്കുമെന്ന് പോലീസിനെ സമീപിക്കുമെന്ന് കര്‍മ്മ സമിതി അറിയിച്ചു. പ്രതിഷേധക്കാരെ പുറത്തിറക്കാന്‍ 100 രൂപ ശബരിമല കര്‍മ്മ സമിതിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിക്കണമെന്ന ചലഞ്ചാണ് ശബരിമല കര്‍മ്മ സമിതി ആരംഭിച്ചത്. ഇതിനിടെ ട്രോളുകളും അക്കൗണ്ട് നമ്പര്‍ മാറ്റിയുള്ള പ്രചരണങ്ങളും തുടര്‍ന്ന് ചലഞ്ച് പാളി.



from mangalam.com http://bit.ly/2S3O03s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages