കര്‍ണാടക സിദ്ധഗംഗ മഠത്തിലെ ശിവകുമാര സ്വാമി സമാധിയായി; വിയോഗം 111ാം വയസ്സില്‍; സംസ്ഥാനത്ത് മൂന്നു ദിവസം ദുഃഖാചരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 21, 2019

കര്‍ണാടക സിദ്ധഗംഗ മഠത്തിലെ ശിവകുമാര സ്വാമി സമാധിയായി; വിയോഗം 111ാം വയസ്സില്‍; സംസ്ഥാനത്ത് മൂന്നു ദിവസം ദുഃഖാചരണം

ബംഗലൂരു: കര്‍ണാടകയിലെ ഏറ്റവും പ്രായമേറിയ സന്യാസി ശിവകുമാര സ്വാമി സമാധിയായി. സിദ്ധഗംഗ മഠത്തിലെ അന്തേവാസിയായ സ്വാമിക്ക് 111 വയസ്സുണ്ടായിരുന്നു. ഏറെക്കാലമായി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന സ്വാമി കുറച്ചു ആഴ്ചകളായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 15 ദിവസമായി ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.

തുംകൂറിലെ മഠത്തില്‍ തിങ്കളാഴ്ച രാവിലെ 11.44 നായിരുന്നു വിയോഗം. സംസ്‌കാരം നാളെ 4.39ന് നടക്കും. സ്വാമിയുടെ വിയോഗത്തില്‍ സംസ്ഥാനത്ത് മൂന്നു ദിവസം ദുഃഖാചരണം നടത്തുമെന്ന് ഉപമുഖ്യമന്ത്രി സി.പരമേശ്വര അറിയിച്ചു. നാളെ സംസ്ഥാനത്ത് പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ണാടകയിലെ പ്രബലമായ ലിംഗായത്ത് സമുദായത്തില്‍ പെട്ട സന്യാസിയായിരുന്നു ശിവകുമാര സ്വാമി. സംസ്ഥാനത്ത് 125 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളുളള ശ്രീ സിദ്ധഗംഗ എഡ്യൂക്കേഷന്‍ സൊസൈറ്റി ഇവരുടെതാണ്. നിര്‍ധന വിഭാഗത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സൊസൈറ്റി സൗജന്യമായി പഠനവും താമസവും നല്‍കുന്നത്. ഗ്രാമീണ മേഖലയുടെ വികസനത്തിനും സ്വാമിയും മഠവും നല്‍കിയ സംഭാവനകള്‍ ശ്രദ്ധേയമാണ്.

12ാം നൂറ്റാണ്ടില്‍ കര്‍ണാടകയില്‍ ജീവിച്ചിരുന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവും തത്വചിന്തകനുമായ ബവസയുടെ അവതാരമാണ് സ്വാമിയെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. അതുകൊണ്ടുതന്നെ 'വോക്കിംഗ് ഗോഡ് (നഡെഡദുവ ദേവരൂ) എന്നാണ് അവര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നതും.

1907 ഏപ്രില്‍ ഒന്നിന് രാമനഗര ജില്ലയിലെ വീരപുരയിലാണ് ശിവകുമാര സ്വാമിയുടെ ജനനം. സാമൂഹിക വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയ സംഭവനകള്‍ മാനിച്ച് രാജ്യം 2015ല്‍ പദ്മ ഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. സ്വാമിക്ക് ഭാരത് രത്‌ന നല്‍കണമെന്ന് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നു.



from mangalam.com http://bit.ly/2Hpbts5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages