ബംഗാളില്‍ അമിത് ഷായുടെ പൊതുപരിപാടിക്ക് ഭൂമി വിട്ടുനല്‍കി സി.പി.എം നേതാവ്; പരിഹാസവുമായി തൃണമൂല്‍ കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 21, 2019

ബംഗാളില്‍ അമിത് ഷായുടെ പൊതുപരിപാടിക്ക് ഭൂമി വിട്ടുനല്‍കി സി.പി.എം നേതാവ്; പരിഹാസവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ നാളെ നടക്കാനിരിക്കുന്ന ബി.ജെ.പിയുടെ പൊതുപരിപാടിയ്ക്ക് സ്ഥലംവിട്ടുനല്‍കി സി.പി.എം പ്രദേശിക നേതാവ്. പുതിയ സഖ്യമെന്ന പരിഹാസവുമായി തൃണമൂല്‍ കോണ്‍ഗ്രസും. വെറുതെ കിടന്നിരുന്ന ഭൂമി പരിപാടി നടത്താന്‍ വിട്ടുകൊടുത്തതില്‍ എന്താണ് അപാകതയെന്നാണ് സി.പി.എം നേതാവ് ചോദിക്കുന്നത്.

മാല്‍ഡയിലെ സി.പി.എം നേതാവായ തരുണ്‍ ഘോഷ് ആണ് തന്റെ ഭൂമി ബി.ജെ.പിയുടെ പരിപാടിക്ക് നല്‍കിയത്. ദേശീയാധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന പരിപാടിയാണ് നാളെ നടക്കുക. ബിജെപി നേതാക്കളായ മുകുള്‍ റോയിയും സ്വാധീന്‍ കുമാര്‍ സര്‍ക്കാര്‍ എം.എല്‍.എയും തന്നെ സമീപിച്ചിരുന്നുവെന്നും അവരുടെ ആവശ്യപ്രകാരമാണ് ഭൂമി വിട്ടുനല്‍കിതതെന്നും മുന്‍ പഞ്ചായത്ത് പ്രധാന്‍ കൂടിയായ തരുണ്‍ ഘോഷ് പറയുന്നു. എന്നാല്‍ ബി.ജെ.പിയില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.

സംസ്ഥാനത്ത് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ധാരണയാണ് ഇതോടെ പുറത്തുവന്നിരിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. ബി.ജെ.പി പരിപാടിക്ക് സി.പി.എം നേതാവ് സ്ഥലം വിട്ടുനല്‍കിയത് 'രാം-ബാം (ഇടതുകക്ഷികള്‍) തമ്മില്‍ ബംഗാളില്‍ രാഷ്ട്രീയ ധാരണയില്‍ എത്തിയതിന്റെ തെളിവാണെന്ന് ടിഎംസി നേതാവ് ദുലാല്‍ സര്‍ക്കാര്‍ പരിഹസിച്ചു. ബംഗാളില്‍ അവര്‍ 'ഭായ്-ഭായ്' ആയി.

മാല്‍ഡയ്ക്കു പിന്നാലെ ബംഗാളില്‍ പൊതുപരിപാടികളുടെ നീണ്ടനിരതന്നെയാണ് ബി.ജെ.പി തയ്യാറാക്കിയിരിക്കുന്നത്. പന്നിപ്പനി ബാധിച്ച് എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമിത് ഷാ ഞായറാഴ്ചയാണ് ആശുപത്രി വിട്ടത്. ചൊവ്വാഴ്ച രാവിലെ അദ്ദേഹം കൊല്‍ക്കൊത്തയില്‍ എത്തും. തുടര്‍ന്ന് ഹെലികോപ്ടര്‍ മാര്‍ഗം മാല്‍ഡയിലെത്തും.

മാല്‍ഡയ്ക്കു ശേഷം സുരിയിലെ ഝാര്‍ഗ്രാമിലും ബിര്‍ഭൂമിലും രണ്ട് പരിപാടികള്‍ അമിത് ഷായ്ക്കുണ്ട്. കൃഷ്ണനഗറിലും ജോയ്‌നഗറിലും നടക്കുന്ന പരിപാടികയില്‍ സ്മൃതി ഇറാനി പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സ്വാധീന്‍ കുമാര്‍ സര്‍ക്കാര്‍ പറയുന്നു. കൊല്‍ക്കൊത്ത ബ്രിഡ്ജ് പരേഡ് ഗ്രൗണ്ടിലെ പൊതുപരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ തന്നെ എത്തിക്കാനാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ 42 സീറ്റുകളില്‍ 22 എണ്ണമെങ്കിലും േസ്വന്തമാക്കാനാണ് ബി.ജെ.പിയുടെ പ്രയത്‌നം. നിലവില്‍ രണ്ട് സീറ്റുകളാണ് ബി.ജെ.പിക്കുള്ളത്.

അതേസമയം, വിശാല പ്രതിപക്ഷ കക്ഷികളെ അണിനിരത്തി ബി.ജെ.പിയെ തുരത്താനാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നീക്കം. ശനിയാഴ്ച നടന്ന മെഗാ റാലിയില്‍ 23 പ്രതിപക്ഷ കക്ഷികളാണ് പങ്കെടുത്തത്. കോണ്‍ഗ്രസ്, ജനതാദള്‍ സെക്യൂലര്‍, എന്‍.പി.സി, സമാജ്‌വാദി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, ഡി.എം.കെ തുടങ്ങിയ പ്രമുഖ കക്ഷികളുടെയെല്ലാം നേതാക്കള്‍ മമതയുടെ റാലിക്കെത്തിയിരുന്നു.



from mangalam.com http://bit.ly/2FLKwwe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages