കൊട്ടാരക്കര(കൊല്ലം): കൊല്ലം കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആയൂരില്‍ അകമണ്ണില്‍ അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിച്ചത്. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശികളാണ് മരിച്ചത്.
കൊട്ടാരക്കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റും തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയ്ക്ക് പോകുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. സംഭവസ്ഥലത്തു വെച്ചുതന്നെ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഒരു കുട്ടിയടക്കം ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന ചില യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
from mangalam.com http://bit.ly/2H951oX
via IFTTT
No comments:
Post a Comment