കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ച് അഞ്ചു മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ച് അഞ്ചു മരണം

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. എംസി റോഡിൽ കൊട്ടാരക്കര ആയൂരിനടത്തുള്ള കമ്പംകോട് വെച്ച് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസും എതിർ ദിശയിൽ വടശേരിക്കരയിലേക്ക് പോകുകകയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. കാറിൽ ഉണ്ടായിരുന്ന ആറ് പേരിൽ അഞ്ചുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. ഒരാളുടെ നില ഗുരുതരമാണ്. ഫയർഫോഴ്സെത്തി കാറ് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. രണ്ട് സ്ത്രീകളും ഒരു കുട്ടിയും കാർ ഡ്രൈവറുമാണ് മരിച്ചത്. അഞ്ചാമത്തെ ആളിന്റെ വിവരം ലഭ്യമായിട്ടില്ല. ഇവരുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാർ പൂർണ്ണമായും തകർന്നിട്ടുണ്ട്. Content Highlights:kollam kottarakkara ksrtc-car accident-five dead


from mathrubhumi.latestnews.rssfeed http://bit.ly/2TIGfgA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages