നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞത് ശക്തിയില്‍ വലിച്ചതിനെ തുടര്‍ന്ന്: നഴ്‌സ് അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞത് ശക്തിയില്‍ വലിച്ചതിനെ തുടര്‍ന്ന്: നഴ്‌സ് അറസ്റ്റില്‍

ജയ്സാൽമർ (രാജസ്ഥാൻ): പ്രസവമെടുക്കുമ്പോൾ ശക്തമായി വലിച്ചതിനെത്തുടർന്ന് ശരീരം രണ്ടായി മുറിഞ്ഞ് കുഞ്ഞ് മരിച്ച സംഭവത്തിൽ നഴ്സ് അറസ്റ്റിൽ. രാജസ്ഥാനിലെ ജയ്സാൽമറിലെ രാംഗഢ് സർക്കാർ ആശുപത്രിയിലാണ് സംഭവം.മെയിൽ നഴ്സായ അമിത് ലാലിനെയാണ് വെള്ളിയാഴ്ച്ച പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു നഴ്സായ ജുജ്ഹർ സിങ്ങിനെ കുറ്റകൃത്യം മറച്ചുവയ്ക്കാൻ ശ്രമിച്ചതിന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡോക്ടറെ അറിയിക്കാതെയാണ് നഴ്സ് യുവതിയുടെ പ്രസവം എടുക്കാൻ ശ്രമിച്ചത്. പ്രസവം ബുദ്ധിമുട്ടേറിയതായിരുന്നിട്ടും, കുട്ടിയുടെ ശരീരം പുറത്തുവരാൻ പ്രയാസം അനുഭവപ്പെട്ടിട്ടും ഡോക്ടറെ വിളിക്കാൻ തയ്യാറാകാതെ നഴ്സ് സ്വയം പ്രസവം എടുത്തു. ഇതിന്റെ ഭാഗമായി ശക്തിയായി വലിച്ചപ്പോൾ കുട്ടിയുടെ ശരീരം രണ്ടായി മുറിഞ്ഞ് തലയുൾപ്പെടെ ഭാഗം അമ്മയുടെ വയറിനകത്താകുകയായിരുന്നു. അപകടം സംഭവിച്ചതിന് ശേഷവും ഈ വിവരം നഴ്സ് മറ്റാരേയും അറിയിച്ചില്ലെന്ന് മാത്രമല്ല മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിനുശേഷം ഭാര്യയുടെ നില ഗുരുതരമാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും നഴ്സ് യുവതിയുടെ ഭർത്താവിനെ അറിയിക്കുകയായിരുന്നു. മറുപിള്ള ഗർഭപാത്രത്തിൽ കുടുങ്ങിയെന്നും അതുനീക്കാനായി മറ്റൊരു ആശുപത്രിയിലേക്കു പോകണമെന്നുമാണ് ഇയാൾ പറഞ്ഞത്. ഇതേ തുടർന്ന് യുവതിയെ ജോദ്പുരിലെ ഉമൈദ് ഭവൻ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് കുടുംബം കുട്ടിയെ നഷ്ടപ്പെട്ടതായി മനസിലാക്കുന്നത്. തുടർന്ന് യുവതിയുടെകുടുബം പോലീസിൽ പരാതിപ്പെടുകയായിരുന്നു. നഴ്സ് യുവതിയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ട വിവരം തന്നെ അറിയിച്ചില്ലെന്ന് ഡ്യൂട്ടി ഡോക്ടർ നിഖിൽ ശർമ്മ പോലീസിൽ മൊഴി നൽകിരുന്നു. ആശുപത്രി ജീവനക്കാരെയും പോലീസ് അന്വേഷണ വിധേയമായി ചോദ്യം ചെയ്തു. നവജാത ശിശുവിന്റെ ശരീരത്തിന്റെ ഒരു ഭാഗം മോർച്ചറിയിൽ നിന്നും കണ്ടെത്തി. ഇതിനു ശേഷമാണ് നഴ്സിനെ അറസ്റ്റുചെയ്യുന്നത്.നഴ്സിനെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. Content Highlight: Babys Body Split Into 2 in Delivery, Nurse Arrested


from mathrubhumi.latestnews.rssfeed http://bit.ly/2FwHY4G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages