ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ പക്ഷിക്കൂട്ടിലടച്ച യുഎഇ സ്വദേശി അറസ്റ്റിലായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ പക്ഷിക്കൂട്ടിലടച്ച യുഎഇ സ്വദേശി അറസ്റ്റിലായി

ദുബായ്: ഏഷ്യാകപ്പിൽ യുഎഇയോട് ഇന്ത്യ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ആരാധകരെ ഒരു യുഎഇ സ്വദേശി കൂട്ടിലടച്ചതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇയാളെ ഇപ്പോൾ യുഎഇ അധികൃതർ പിടികൂടിയിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങൾ വഴി വിവേചനവും അക്രമവും പ്രോത്സാഹിപ്പിച്ചതിനാണ് നടപടി. ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യ-യുഎഇ മത്സരത്തിന് മുന്നോടിയായി തന്റെ ജോലിക്കാരെ വെച്ച് ചിത്രീകരിച്ചാണ് വീഡിയോ. ജോലിക്കാരെ പക്ഷിക്കൂട്ടിലടച്ച് മത്സരത്തിൽ ആർക്കാണ് നിങ്ങളുടെ പിന്തുണയെന്ന് ഇയാൾ ചോദിക്കുന്നു. ഇന്ത്യക്കാണെന്ന് പറയുന്നു ജോലിക്കാർ. യുഎഇക്കാണ് പിന്തുണയെന്ന് പറയുന്നത് വരെ ഇവരെ തടങ്കലിലാക്കുകയും അതിന് ശേഷം വിട്ടയക്കുകയും ചെയ്യുന്നതാണ് വീഡിയോ. വീഡിയോ ശ്രദ്ധയിൽപ്പെട്ട യുഎഇ അറ്റോണി ജനറൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമ നടപടികൾ സ്വീകരിക്കുമെന്നും പ്രോസിക്യൂട്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചതായും യുഎഇ അറ്റോണി ജനറൽ അറിയിച്ചു. 🔻دولـة الامارات العربية المتحدة النائب العام للدولة: تم اتخاذ الإجراءات القانونية ضد صاحب فيديو حبس أشخاص من الجنسية الآسيوية داخل قفص طيور ليدفعهم لتشجيع المنتخب الإماراتي وعرضه على النيابة المختصة باعتبار أن هذا المسلك جريمة معاقب عليها قانونا ولايعبر عن قيم التسامح فالإمارات pic.twitter.com/twUlfbsXaQ — فاطمة الحبسي (@AlhabsiFatma) January 11, 2019 Content Highlights: UAE man arrested for locking up Indian football fans in cage


from mathrubhumi.latestnews.rssfeed http://bit.ly/2RsdIiH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages