കോഴിക്കട്:ആലപ്പാട് കരിമണൽ ഖനനത്തിനെതിരേയുള്ള സമരം ഹൈജാക്ക് ചെയ്യാൻ സർക്കാർ ആരെയും അനുവദിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജനങ്ങളുടെ കൂടെ സമരത്തിനൊപ്പം നിൽക്കും. ഖനനം നിർത്തിയതിന് ശേഷം ചർച്ച എന്നാണ് സമരക്കാരുടെ ആവശ്യമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആലപ്പാട് ഖനനവുമായി ബന്ധപ്പെട്ട് സമരക്കാരുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ വ്യക്തമാക്കിയിരുന്നു. അശാസ്ത്രീയ ഖനനം പാടില്ല എന്നതാണ് സർക്കാരിന്റെ നിലപാട്. നിയമസഭ സമിതിയുടെ ശുപാർശ കൂടെ പരിഗണിച്ച് രമ്യമായി പ്രശ്നം പരിഹരിക്കും.ഉചിതമായ സമയത്ത്ഇടപെട്ട് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയുടെ പരിസ്ഥിതി സമിതി ആലപ്പാട് പഠനം നടത്തിയിട്ടുണ്ട്. വ്യവസായ വകുപ്പ് ചർച്ചയ്ക്ക് മുൻകൈ എടുക്കുമെന്ന് മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. അവിടെ എങ്ങനെയാണ് ഖനനം നടത്തേണ്ടത് എന്ന് സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ജനങ്ങൾ ആശങ്ക അറിയിച്ചാൽ സ്വഭാവികമായും ചർച്ച ആവശ്യമായി വരും. കോംട്രസ്റ്റ് തൊഴിലാളികൾക്ക് പ്രതിമാസം 5000 രൂപ കൊടുക്കാമെന്ന തീരുമാനം എൽഡിഎഫിന്റേതാണ്. ഇത് തെറ്റാണെന്നാണ് വ്യവസായ മന്ത്രി ഇ.പി ജയരാജൻ പറഞ്ഞത്. അത് അദ്ദേഹത്തിന്റെ അഭിപ്രായമായിരിക്കുമെന്നും കാനം ചൂണ്ടിക്കാട്ടി. Content Highligts: Kanam Rajendran On Save Alappad Strike
from mathrubhumi.latestnews.rssfeed http://bit.ly/2FoEYIm
via
IFTTT
No comments:
Post a Comment