ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി: അരുണ്‍ ജയ്റ്റലിയുടെ ഇടപെടലിനു പിന്നാലെ നടപടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി: അരുണ്‍ ജയ്റ്റലിയുടെ ഇടപെടലിനു പിന്നാലെ നടപടി

ന്യൂഡല്‍ഹി: വീഡിയോകോണിന് വഴിവിട്ട വായ്പ അനുവദിച്ചുവെന്ന ആരോപണത്തില്‍ ഐസിഐസിഐ മുൃന്‍ എംഡി ചന്ദ കൊച്ചാറിനെതിരെയും ഭര്‍ത്താവിനെതിരെയും കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. സുധന്‍ശു ധര്‍ മിശ്രയെ റാഞ്ചിയിലേയ്ക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

വഴിവിട്ട് വായ്പ അനുവദിച്ച കേസില്‍ ചന്ദ കൊച്ചാറിനെതിരെ ഈ മാസം 22 നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെ കേസെടുത്തതിനെ വിമര്‍ശിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റലി രംഗത്തെത്തിയിരുന്നു. അന്വേഷണ സാഹസികത എന്ന പരാമര്‍ശത്തോടെയായിരുന്നു കേസെടുത്തതിനെതിരെ ജയ്റ്റലിയുടെ ട്വീറ്റ്. തുടര്‍ന്ന് നിലവില്‍ ധനകാര്യ മന്ത്രിയുടെ ചുമതല വഹിക്കുന്ന പീയൂഷ് ഗോയലും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനും റീട്വീറ്റ് ചെയ്യുകയുണ്ടായി.

ചന്ദ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനും പുറമെ വീഡിയോകോണ്‍ എംഡി വേണുഗോപാലും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചന്ദ കൊച്ചാര്‍ സിഇഒ ആയിരുന്ന കാലത്ത് വീഡിയോകോണിന് 3250 കോടി രൂപ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസ്. ആരോപണത്തെ തുടര്‍ന്ന് ചന്ദാ കൊച്ചാര്‍ ബാങ്കിന്റെ എംഫി സ്ഥാനം രാജിവെച്ചിരുന്നു.



from mangalam.com http://bit.ly/2UkZnBI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages