കണ്ണൂര്‍: മരുഭൂമിയില്‍ കാണപ്പെടുന്ന ഒരിനം ദേശാടനപക്ഷിക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ടെന്നും, ഇത് നാടിന് ആപത്താണെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ നടന്ന ജൈവവൈിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
കാലാവസ്ഥാ വ്യതിയാനവും ജൈവവൈിധ്യത്തിന്റെ പുനരുജ്ജീവനവും എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പിണറായിയുടെ മുന്നറിയിപ്പുണ്ടായത്.
കേരളം ഭിന്ന കാലാവസ്ഥാ പ്രദേശമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റത്തിനിടയില്‍ ഒരു ദേശാടന പക്ഷിക്ക് നമ്മുടെ നാട് ഇഷ്ടഭൂമിയായി മാറുകയാണ്. അത് നമ്മളെയെല്ലാം അസ്വസ്ഥമാക്കുന്ന ഒന്നാണ്. മരുഭൂമിയില്‍ മാത്രം കണ്ടുവരുന്ന ഈ ദേശാടനപക്ഷി ഇവിടെയെത്തുന്നത് കുറച്ച് ഭയചകിരതാക്കുന്നുമുണ്ടെന്നും മുഖ്യമരന്തി പറഞ്ഞു. വടക്കേ ഇന്ത്യയുടെ ചൂടേറിയ സ്ഥലങ്ങളില്‍ മാത്രം കണ്ടുവരുന്ന റോസി പാസ്റ്റര്‍ എന്ന ഇനം പക്ഷി കോട്ടയം തിരുനക്കര ഭാഗങ്ങളില്‍ ധാരാളമായി കണ്ടുവരുന്നുണ്ടെന്നും ഈ പക്ഷികളുടെ വരവ് നമ്മുക്കുള്ള മുന്നറിയിപ്പാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കേരളത്തിലെത്തുന്ന ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.
from mangalam.com http://bit.ly/2Wk8gx7
via IFTTT
No comments:
Post a Comment