25കാരിയുടെ പാതി ജീര്‍ണിച്ച മൃതദേഹം ബെഡ് സ്റ്റോറേജില്‍ കണ്ടെത്തി; ടാക്‌സി ഡ്രൈവറായ ഭര്‍ത്താവിനെ കാണാതായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

25കാരിയുടെ പാതി ജീര്‍ണിച്ച മൃതദേഹം ബെഡ് സ്റ്റോറേജില്‍ കണ്ടെത്തി; ടാക്‌സി ഡ്രൈവറായ ഭര്‍ത്താവിനെ കാണാതായി

ഗുര്‍ഗൗണ്‍: 25കാരിയായ യുവതിയുടെ മൃതദേഹം ബെഡ് സ്റ്റോറേജില്‍ നിന്നും കണ്ടെത്തി. ഹരിയാനയിലെ ഗുര്‍ഗൗണിലാണ് സംഭവം. ശനിയാഴ്ചയാണ് ബെഡ് സ്റ്റോറേജില്‍ നിന്നും യുവതിയുടെ പാതി ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയത്. ബബിത എന്ന യുവതിയുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞു. ഇവരുടെ ഭര്‍ത്താവ് ഒളിവിലാണ്.

വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ബബിതയുടെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് രാജേഷ് ഒളിവില്‍ പോയെന്ന് പോലീസ് ആണ് വ്യക്തമാക്കിയത്. ടാക്‌സി ഡ്രൈവറായ ഇയാള്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതാവുകയായിരുന്നു.

സംഭവത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ അന്വേഷണം ആരംഭിച്ചു. രാജേഷിനായുള്ള തിരച്ചില്‍ തങ്ങള്‍ തുരുകയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ രാജേഷ് ആണെന്ന് വ്യക്തമായിട്ടില്ലെന്നും ഇതിലും അന്വേഷണം തുടരുകയാണെന്നും പോലീസ് പറയുന്നു.



from mangalam.com http://bit.ly/2UktNnw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages