തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനെതിരെ മുന്‍ ഡി.ജി.പി ടിപി സെന്‍കുമാറിന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം. സെന്‍കുമാറിന്റെ മോശം പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്ക് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കെയില്‍ പരാതി നല്‍കി.
നമ്പി നാരായണന് പത്മ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച സെന്‍കുമാര്‍ രാജ്യത്തെ തന്നെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് നൗഷാദ് പരാതിയില്‍ ആരോപിക്കുന്നു. നമ്പി നാരായണനെതിരായ പരാമര്‍ശത്തിലൂടെ നീതിന്യായ വ്യവസ്ഥയെയും സെന്‍കുമാര്‍ അപമാനിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി കൈക്കൊള്ളണമെന്നാണ് മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ നൗഷാദ് ചൂണ്ടിക്കാണിക്കുന്നു.
നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയത് അമൃതില്‍ വിഷം വീണതു പോലെയാണ്. രാജ്യത്തിന് എന്ത് സംഭാവനയാണ് നമ്പി നാരായണന് നല്‍കിയത്? സുപ്രീംകോടതി സമിതി സമിതി റിപ്പോര്‍ട്ട് വരുംവരെ അദേഹം കുറ്റവിമുക്തനല്ല. ഇങ്ങിനെ പോയാല്‍ ഗോവിന്ദച്ചാമിക്കും അമിറൂള്‍ ഇസ്ലാമിനും പത്മ പുരസ്‌കാരം ലഭിക്കുമോയെന്ന് ആശങ്കയുണ്ടെന്നുമായിരുന്നു സെന്‍കുമാര്‍ പ്രതികരിച്ചത്.
from mangalam.com http://bit.ly/2sM2Uxh
via IFTTT
No comments:
Post a Comment