ഐസ്വാൾ: എഴുപതാമത് റിപ്പബ്ലിക് ദിനത്തിൽപൊതുജനങ്ങളില്ലാത്ത ഒഴിഞ്ഞ മൈതാനത്തെ അഭിസംബോധന ചെയ്ത് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. പൗരത്വ ബില്ലിനെതിരായി വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ബഹിഷ്ക്കരണത്തിന്റെഭാഗമായാണ് ഗവർണർക്ക് ഒഴിഞ്ഞ മൈതാനത്തെ അഭിസംബോധന ചെയ്യേണ്ടി വന്നത്. പൊതുജനങ്ങളാരുംപരിപാടിയിൽ സന്നഹിതരായിരുന്നില്ല. മന്ത്രിമാരും, നിയമസഭാംഗങ്ങളും മറ്റ് ഉന്നത ഉദ്യോഗസ്ഥരും മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്. അതിർത്തി സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും അതിർത്തിയിൽ താമസിക്കുന്നവർക്ക് കൂടുതൽ സുരക്ഷയുറപ്പാക്കുമെന്നും റിപ്പബ്ലിക് ദിന പ്രസംഗത്തിൽഗവർണർ പറഞ്ഞു. കനത്ത സുരക്ഷയിലായിരുന്ന റിപ്പബ്ലിക് ദിന പരിപാടികൾ നടന്നത്. Content Highlights:Mizoram Governer Addresses Empty Ground on Republic Day Boycott Call Over Citizenship Bill
from mathrubhumi.latestnews.rssfeed http://bit.ly/2RQPPSf
via
IFTTT
No comments:
Post a Comment