റിപ്പബ്ലിക് ദിന പരേഡില്‍ ശ്രദ്ധയാകര്‍ഷിച്ച് രാഹുല്‍-നിതിന്‍ ഗഡ്കരി സൗഹൃദം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 26, 2019

റിപ്പബ്ലിക് ദിന പരേഡില്‍ ശ്രദ്ധയാകര്‍ഷിച്ച് രാഹുല്‍-നിതിന്‍ ഗഡ്കരി സൗഹൃദം

ന്യൂഡൽഹി: ഡൽഹി രാജ്പഥിൽ 70-ാം റിപ്പബ്ലിക് ദിനാഘോഷം പ്രൗഢഗംഭീരമായിനടന്നുകൊണ്ടിരിക്കേസദസ്സിൽ ശ്രദ്ധയാകർഷിച്ച് രാഹുൽ ഗാന്ധി-നിതിൻ ഗഡ്കരി സൗഹൃദം. മുൻ നിരയിലായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും ഇരുന്നിരുന്നത്. ചടങ്ങ് തുടങ്ങിയത് മുതൽ അവസാനം വരെ ഇരുവരും സൗഹൃദ സംഭാഷണത്തിലായിരുന്നു. രാഹുലിന്റെ വലത് വശത്തായി മൂന്ന് സീറ്റുകൾക്കപ്പുറം ബിജെപി അധ്യക്ഷൻ അമിത് ഷായും ഉണ്ടായിരുന്നു. അടുത്തിടെ ഗഡ്കരി ബിജെപി നേതൃത്വത്തിനും സർക്കാരിനുമെതിരേപരോക്ഷവിമർശനങ്ങൾ നടത്തിയിരുന്നു. ഇതാണ് രാഹുലും ഗഡ്കരിയും തമ്മിലുള്ള സൗഹൃദത്തെ കൂടുതൽ ശ്രദ്ധേയമാക്കിയത്. നേരത്തെ ചില പൊതു പരിപാടികളിൽപ്രസംഗിക്കുന്നതിനിടെജവഹർലാൽ നെഹ്റുവിന്റെയുംഇന്ധിരാ ഗാന്ധിയുടേയും നേതൃപാടവത്തെ ഗഡ്കരി പ്രശംസിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് നേതാക്കളെ പരസ്യമായി പ്രശംസിക്കുന്ന ഗഡ്കരിക്കെതിരേപാർട്ടിക്കുള്ളിൽ നിന്ന് ശക്തമായ വിമർശനമുയർന്നിരുന്നു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കേറ്റ തിരിച്ചടിയിൽ നേതൃത്വം മറുപടി പറയണമെന്ന ഗഡ്കരിയുടെ പ്രസ്താവനയും വിവാദമായി. അമിത് ഷാ-മോദി കൂട്ടുകെട്ടിനെ അംഗീകരിക്കില്ലെന്നും 2019-ൽ ഗഡ്കരി പ്രധാനമന്ത്രി ആയാൽ പിന്തുണക്കുമെന്നും എൻഡിഎ ഘടക കക്ഷിയായ ശിവസേനയും പറഞ്ഞിരുന്നു. വിവാദങ്ങൾക്കിടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും മറ്റുമായി രൂപീകരിച്ച സമിതികളിൽ ഗഡ്കരിക്ക് ബിജെപി കാര്യമായ ഇടംനൽകിയിരുന്നില്ല. Content Highlights:Republic Day Parade, Rahul Gandhi, Nitin Gadkari, Congress, BJP


from mathrubhumi.latestnews.rssfeed http://bit.ly/2MwlItv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages