പുണെ: രാജ്യത്തെ ഉള്ളിയുടെ ഏറ്റവുംവലിയ മൊത്ത വിപണിയായ നാസിക്കിൽ വലിയ ഉള്ളിയുടെവില കിലോഗ്രാമിന് 50 പൈസ. ഈയിടെ ഉള്ളിക്ക് ലഭിച്ച ഉയർന്ന വില കിലോഗ്രാമിന് മൂന്നുരൂപയാണെന്ന് കർഷകർ പറയുന്നു. പഴയ സ്റ്റോക്ക് ഡിസംബറിലാണ് വിറ്റഴിക്കുകയെന്നും അതിനാലാണ് വില വൻതോതിൽ കുറഞ്ഞതെന്നും പുണെയിലെ അഗ്രിക്കൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മറ്റി അറിയിച്ചു. 30 മുതൽ 40 ടൺവരെ വലിയ ഉള്ളിയാണ് ദിവസവും വിപണിയിലെത്തുന്നത്. ഉള്ളിവാങ്ങാൻ ആളില്ലെന്നാണ് അഹമദ്നഗറിലെ ഒരു കർഷകൻ പറയുന്നത്. ചന്ദനഗർ മൊത്തവിപണിയിൽ മൂന്നുടൺ ഉള്ളി കിലോഗ്രാമിന് 50 പൈസയ്ക്ക് വിറ്റതായി അദ്ദേഹം പറയുന്നു.
from mathrubhumi.latestnews.rssfeed http://bit.ly/2sOhDaP
via
IFTTT
No comments:
Post a Comment