രോഹിത്-ധവാന്‍ മിന്നിച്ചു, കൂടെ 'കുല്‍ദീപ് മാജിക്കും' : കീവിസിനെ 90 റണ്‍സിന് തകര്‍ത്ത് ഇന്ത്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 26, 2019

രോഹിത്-ധവാന്‍ മിന്നിച്ചു, കൂടെ 'കുല്‍ദീപ് മാജിക്കും' : കീവിസിനെ 90 റണ്‍സിന് തകര്‍ത്ത് ഇന്ത്യ

മൗണ്ട് മോന്‍ഗനൂയി: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ബാറ്റ്‌സ്മാന്മാരുടെ മികവും തുടര്‍ച്ചയായി നാലു വിക്കറ്റ് നേട്ടം കൊയ്ത കുല്‍ദീപ് മാജിക്കിലും ഇന്ത്യയ്ക്ക് 90 റണ്‍സിന്റെ വിജയമാണ് ബേ ഓവലില്‍ സമ്മാനിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 325 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ കിവിപ്പട 40.2 ഓവറില്‍ 234 റണ്‍സിന് അവസാനിക്കുകയായിരുന്നു. ഇതോടെ അഞ്ചു മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലെത്തി.

ബാറ്റ് എടുത്തവരെല്ലാം തകര്‍ത്തടിച്ചപ്പോള്‍ കിവീസിന്റെ ബൗളര്‍മാര്‍ക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല. പിന്നാലെ ന്യൂസിലന്‍ഡ് കൂറ്റന്‍ ലക്ഷ്യത്തിനു മുന്നില്‍ ബാറ്റേന്തിയപ്പോള്‍ ഇന്ത്യന്‍ ബൗളിങ്ങ് നിര ചെയ്യേണ്ടത് ചെയ്യുകയും ചെയ്തു. ന്യൂസിലന്‍ഡ് മണ്ണില്‍ റണ്‍ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 2009 ല്‍ ഹാമില്‍ട്ടനില്‍ ഇന്ത്യ നേടിയ 84 റണ്‍സ് വിജയമാണ് റണ്‍ അടിസ്ഥാനത്തില്‍ കിവീസിനെതിരെ മികച്ചത്. രോഹിത് ശര്‍മ്മയാണ് കളിയിലെ താരം.

ബാറ്റിങ്ങില്‍ അര്‍ധ സെഞ്ചുറികളുമായി രോഹിത് ശര്‍മ്മ(87), ശിഖര്‍ ധവാന്‍(66) എന്നിവര്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും നാല് വിക്കറ്റ് നേട്ടം ആവര്‍ത്തിച്ച കുല്‍ദീപ് യാദവായിരുന്നു ബൗളിങ്ങില്‍ തിളങ്ങിയത്. 10 ഓവറില്‍ 45 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപ് നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 46 പന്തില്‍ അഞ്ചു ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം 57 റണ്‍സെടുത്ത ബ്രോസ്‌വെല്‍ ആണ് ടോപ്‌സ്‌കോറര്‍. കോളിന്‍ മണ്‍റോ( 41 പന്തില്‍ 31), ടോം ലാഥം(32 പന്തില്‍ 3ധ), ഹെന്റി നിക്കോള്‍സ്(38 പന്തില്‍ 28) എന്നിവര്‍ കിവീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ തീരുമാനം ശരിവയ്ക്കുന്ന വിധത്തിലാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ബാറ്റ് വീശിയത്. ആദ്യ വിക്കറ്റ് കൂട്ടുകെട്ടില്‍ 154 റണ്‍സാണ് ധവാനും രോഹിതും കൂട്ടിച്ചേര്‍ത്തത്. ഇരുവരും അര്‍ധസെഞ്ചുറി നേടി. രോഹിത് ശര്‍മ 87 റണ്‍സും ശിഖര്‍ ധവാന്‍ 66 റണ്‍സും നേടിയാണ് പുറത്തായത്.

ടീം ടോട്ടല്‍ 154 റണ്‍സില്‍ നില്‍ക്കെ 25.2 ആം ഓവറിലാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 66 റണ്‍ നേടിയ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടപ്പെട്ടത്. പിന്നാലെ 87 റണ്‍സുമായി രോഹിത് ശര്‍മ്മയും മടങ്ങി. നായകന്‍ കോഹ്ലി 43, റായുഡു 47 റണ്‍സുമായും മടങ്ങി. അവസാന ഓവറുകളില്‍ എംഎസ് ധോണിയും കേദാര്‍ ജാദവും കത്തി കയറിയതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങിയത്. ധോണി 33 പന്തില്‍ 48 റണ്‍സും ജാദവ് 10 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു.



from mangalam.com http://bit.ly/2RNCs56
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages