തിരുവനന്തപുരം: പോലീസ് സ്‌റ്റേഷന്‍ അക്രമിച്ചവരെ തിരഞ്ഞ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയതില്‍ എസ്പി ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വനിതാ എസ്പിക്കെതിരെ വകുപ്പുതല അന്വേഷണം. സംഭവത്തില്‍ എസ്പി എഡിജിപിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി എസ്പിയെ നേരിട്ട് വിളിച്ച് വിശദീകരണം തേടിയിരുന്നു.
പാര്‍ട്ടിയെ അപമാനിക്കാനായി അനാവശ്യമായി ഓഫീസില്‍ കയറിയെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം പരാതി നല്‍കിയിരിക്കുന്നത്. സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഇല്ലാതെയായിരുന്നു റെയ്‌ഡെന്ന് വരുത്താനും നീക്കം നടക്കുന്നതയാണ് സൂചന. റെയ്ഡിനു പിന്നാലെ ചൈത്രയെ ഡിസിപിയുടെ താല്‍ക്കാലിക ചുമതലയില്‍ നിന്ന് നീക്കിയിരുന്നു. ക്രമസമാധാനപരിപാലന ഡിസിപിയുടെ താല്‍ക്കാലിക ചുമതല വഹിച്ച ചൈത്രയെ വനിതാ സെല്ലിലേക്കു തന്നെ തിരികെ അയയ്ക്കുകയായിരുന്നു. അവധിയിലായിരുന്ന ഡിസിപി ആര്‍.ആദിത്യനാഥിനെ അവധി റദ്ദാക്കി വിളിച്ചു വരുത്തിയാണ് ചുമതല ഏല്‍പ്പിച്ചത്.
പോലീസ് സ്‌റ്റേഷന് നേരെ കല്ലെറിഞ്ഞ സംഭവത്തിലെ പ്രതികള്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ചയാണ് ഡിസിപി ചുമതലയുണ്ടായിരുന്ന ചൈത്ര പാര്‍ട്ടി ഓഫീസില്‍ റെയ്ഡ് നടത്തിയത്. എന്നാല്‍ വിവരം ചോര്‍ന്നതിനെ തുടര്‍ന്ന് പാര്‍ട്ടി ഓഫീസില്‍ നിന്ന് ആരെയും പിടികൂടാനായില്ല. തുടര്‍ന്ന് ആനാവൂര്‍ നാഗപ്പന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുകയായിരുന്നു.
പോക്‌സോ കേസ് പ്രതിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ പ്രതിയെ കാണണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ സംഘം സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. എന്നാല്‍ പ്രതിയെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഒരു സംഘം പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന് നേരെ കല്ലെറിയുകയായിരുന്നു. തുടര്‍ന്നാണ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഓഫീസില്‍ നേതാക്കളുടെ എതിര്‍പ്പ് മറികടന്ന് റെയ്ഡ് നടന്നത്.
from mangalam.com http://bit.ly/2MzYfYr
via IFTTT
No comments:
Post a Comment