സ്തന വളര്‍ച്ച തടയാന്‍ പെൺകുട്ടികളുടെ മാറിടത്തില്‍ ചുട്ടകല്ല് വെക്കുന്ന രീതി ബ്രിട്ടണിൽ വർധിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

സ്തന വളര്‍ച്ച തടയാന്‍ പെൺകുട്ടികളുടെ മാറിടത്തില്‍ ചുട്ടകല്ല് വെക്കുന്ന രീതി ബ്രിട്ടണിൽ വർധിക്കുന്നു

ലണ്ടൻ:സ്തന വളർച്ച തടയാൻ കൗമാരക്കാരായ പെൺകുട്ടികളുടെ മാറിടത്തിൽ ചുട്ടകല്ല് വെക്കുന്ന(breast ironing) പ്രാകൃത രീതി ലണ്ടനിലെ പെൺകുട്ടികളിലും പ്രവർത്തികമാക്കുന്നതായി റിപ്പോർട്ടുകൾ. സ്തന വളർച്ച് തടഞ്ഞ് അനാവശ്യമായ ആൺനോട്ടങ്ങളിൽ നിന്ന് പെൺകുട്ടികളെ മാറ്റിനിർത്താൻ വേണ്ടിയാണ് ഇത്തരം പ്രാകൃത രീതികൾ പല വീട്ടുകാരും അവലംബിക്കുന്നത്. ആഫ്രിക്കയിലെ ചില രാജ്യങ്ങളിൽ പിന്തുടർന്നു വരുന്ന രീതിയാണ് ബ്രിട്ടനിലും ഇപ്പോൾ വ്യാപകമാവുന്നത്. ലണ്ടൻ, യോർക്ക്ഷൈർ, എസ്സെക്സ്, വെസ്റ്റ് മിഡ്ലാൻഡ് എന്നിവിടങ്ങളിൽ ഇത്തരം നിരവധി കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട് എന്ന് സന്നദ്ധ പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഗാർഡിയൻ പത്രമാണ് ഈ ഞെട്ടിക്കുന്ന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജെൻഡർ വയലൻസിന്റെ പേരിൽ ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന അഞ്ച് തരം പ്രാകൃത ആചാരങ്ങളിൽ ഒന്നാണ് ബ്രസ്റ്റ് അയണിങ്ങ് എന്നാണ് യുഎൻ ഇതിനെ വിശേഷിപ്പിക്കുന്നത്. ലണ്ടനിലെ ക്രൊയ്ഡോൺ പട്ടണത്തിൽ മാത്രമായി 15മുതൽ 20വരെ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ത്നവളർച്ചയെ തടയാൻ പെൺകുട്ടികളുടെ അമ്മമാരും അടുത്ത ബന്ധുക്കളും തന്നെയാണ് ബ്രസ്റ്റ് അയേണിങ്ങിന് അവരെ വിധേയരാക്കുന്നത്. സ്തനങ്ങളിലെ കോശങ്ങളുടെ വളർച്ച മുരടിപ്പിക്കാൻ കരിങ്കല്ല് ചൂടാക്കി മാറിടത്തിൽ മസ്സാജ് ചെയ്യുന്നതാണ് രീതി. സ്തനവളർച്ച് വീണ്ടും ഉണ്ടാകുന്നിനനുസരിച്ചാണ് ഇത് എത്രതവണ ചെയ്യണമെന്നത് നിശ്ചയിക്കുന്നത്. Embed from Getty Imagesആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ പെൺകുട്ടികളിൽ ഇവ അടിച്ചേൽപിക്കുകയാണ് പതിവ്. ഇത്തരത്തിൽ ചെയ്യുന്ന പെൺകുട്ടികളിൽ ബ്രസ്റ്റ് കാൻസറും മറ്റ് നിരവധി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഭാവിയിൽ കുട്ടികളുണ്ടാകുമ്പോൾ പാലൂട്ടാനും വിഷമിക്കുന്നു. യുകെയിൽ മാത്രമായി ഇതുവരെ 1000ത്തോളം പെൺകുട്ടികൾ ബ്രെസ്റ്റ് അയേണിങ്ങിന് വിധേയരായി എന്ന്ചേലാകർമ്മത്തിനെതിരെ പോരാടുന്ന ബ്രിട്ടീഷ് സൊമാലിയൻ സ്വദേശിയായ ലെയ്ല ഹുസ്സൈൻ പറയുന്നു. വിധേയരായ പെൺകുട്ടികളെല്ലാം തന്നെ ബ്രിട്ടീഷ് പൗരത്വമുള്ളവരാണ്. മാത്രമല്ല ഇതിന് വിധേയരായി മാറിട വളർച്ച മുരടിച്ച അവസ്ഥയിലാണ് ഇവരിൽ പലരുമെന്നും ലെയ്ല പറയുന്നു. ഇതുവരെ ബ്രസ്റ്റ് അയണിങ്ങിനെതിരേ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ലണ്ടൻപോലീസ് പറയുന്നത്. content highlights:breast ironing raises in Britain


from mathrubhumi.latestnews.rssfeed http://bit.ly/2sP6V3R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages