കാമുകനൊപ്പം ഒളിച്ചോടിയ രണ്ട് മക്കളുടെ അമ്മയായ യുവതിയെ പൊതു നിരത്തിലിട്ട് ബന്ധുക്കള്‍ മര്‍ദ്ദിച്ചു, മുടി മുറിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

കാമുകനൊപ്പം ഒളിച്ചോടിയ രണ്ട് മക്കളുടെ അമ്മയായ യുവതിയെ പൊതു നിരത്തിലിട്ട് ബന്ധുക്കള്‍ മര്‍ദ്ദിച്ചു, മുടി മുറിച്ചു

ദഹോദ്: കാമുകന്റെ കൂടെ ഒളിച്ചോടിയ യുവതിക്ക് നേരെ ആക്രമണം. യുവതിയെ ഒരു സംഘം ആക്രമിക്കുകയും മുടി മുറിക്കുകയും ചെയ്തു. ഗുജറാത്തിലെ ദഹോദ് ജില്ലയിലാണ് സംഭവമുണ്ടായത്. യുവതി ആക്രമിക്കപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. വീഡിയോ പ്രചരിച്ചതോടെയാണ് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്.

ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയാണ് ആക്രമിക്കപ്പെട്ടത്. യുവതിയുടെ ബന്ധുക്കള്‍ അടങ്ങിയ ഏഴംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍. യുവതിയെ ഇവര്‍ ആക്രമിക്കുകയും മുടി മുറിക്കുകയുമായിരുന്നു.

യുവതിയെ ഗ്രാമത്തിലേക്ക് തിരികെ പിടിച്ചുകൊണ്ടുവന്നതിന് ശേഷമായിരുന്നു ആക്രമം. യുവതിയെ ആക്രമിക്കുന്നത് മുഴുവന്‍ ഫോണില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ഇതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.



from mangalam.com http://bit.ly/2RSu6sX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages