ഷമി പോയപ്പോള്‍ കോലി റായുഡുവിനെ പന്തേല്‍പ്പിച്ചു; പിന്നാലെ ബൗളിങ് ആക്ഷന്‍ വിവാദത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 13, 2019

ഷമി പോയപ്പോള്‍ കോലി റായുഡുവിനെ പന്തേല്‍പ്പിച്ചു; പിന്നാലെ ബൗളിങ് ആക്ഷന്‍ വിവാദത്തില്‍

സിഡ്നി: ഇന്ത്യൻ താരം അമ്പാട്ടി റായുഡുവിന്റെ ബൗളിങ് ആക്ഷൻ വിവാദത്തിൽ. സിഡ്നിയിൽ നടന്ന ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിലെ ബൗളിങ്ങാണ് റായുഡുവിന് കുരുക്കായത്.ബാറ്റ്സ്മാനായ റായുഡുവിനെക്കൊണ്ട് ബോൾ ചെയ്യിപ്പിക്കാൻ ക്യാപ്റ്റൻ വിരാട് കോലി നിർബന്ധിതനാകുകയായിരുന്നു. അസ്വസ്ഥതയെ തുടർന്ന് മുഹമ്മദ് ഷമി ഗ്രൗണ്ട് വിട്ടതാണ് കാരണം. ആകെ രണ്ട് ഓവർ മാത്രമാണ് താരം എറിഞ്ഞത്. ഓസീസ് ഇന്നിങ്സിന്റെ 22-ാം ഓവറിലായിരുന്നു റായുഡുവിന്റെ ബൗളിങ്. ഉസ്മാൻ ഖ്വാജയും ഷോൺ മാർഷുമായിരുന്നു ക്രിസീൽ. ഇരുവരും മികച്ച ഫോമിലായിരുന്നു. എന്നാൽ തന്റെ ആദ്യ ഓവറിൽ റായുഡു മൂന്ന് റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. എന്നാൽ ഇതിനുപിന്നാലെ റായുഡുവിന്റെ ആക്ഷൻ സോഷ്യൽ മീഡിയയിൽ ചർച്ചയായി. വലങ്കയ്യൻ ഓഫ് ബ്രേക്ക് ബൗളറായ റായുഡുവിന്റെ ആക്ഷൻ ശരിയല്ലെന്ന് ആരാധകർ കണ്ടെത്തി റായുഡുവിന്റെ ബൗളിങ് ആക്ഷൻ ഐ.സി.സിയുടെ ചട്ടക്കൂടിനുള്ളിലുള്ളതാണോ എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നാണ് മാച്ച് ഒഫീഷ്യൽസിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഈ റിപ്പോർട്ട് ഇന്ത്യൻ ടീം മാനേജ്മെന്റിന് കൈമാറിയിട്ടുണ്ട്. ഇനി ഐ.സി.സിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. 14 ദിവസം റായുഡുവിനെ ടെസ്റ്റിന് വിധേയമാക്കും. ഇതിന് ശേഷമായിരിക്കും ഐ.സി.സി നടപടിയെടുക്കുക. Content Highlights: Ambati Rayudu reported for suspect bowling action


from mathrubhumi.latestnews.rssfeed http://bit.ly/2FvTkG8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages