അലോക് വര്‍മ്മയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 13, 2019

അലോക് വര്‍മ്മയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയ അലോക് വര്‍മ്മയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചേക്കും. അലോക് വര്‍മ്മയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ശിപാര്‍ശ ചെയ്‌തേക്കുമെന്നാണ് സൂചന. ശിപാര്‍ശുടെ അടിസ്ഥാനത്തില്‍ അന്വേഷണം പ്രഖ്യാപിക്കും.

ഇറച്ചി വ്യാപാരി മോയിന്‍ ഖുറേഷി മുഖപ്രതിയായ ഹവാല നികുതി വെട്ടിപ്പ് കേസില്‍ അലോക് വര്‍മ്മയ്‌ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് സി.വി.സി ആരോപണം. അലോക് വര്‍മ്മയ്‌ക്കെതിരെ വകുപ്പുതല നടപടിയും ക്രിമിനല്‍ നടപടിയും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സി.വി.സി കത്തെഴുതും സി.വി.സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അലോക് വര്‍മ്മയെ പുറത്താക്കിയത്.

രഹസ്യാന്വേഷണ ഏജന്‍സിതായ റോ കൈമാറിയ നാല് ടെലിഫോണ്‍ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണത്തിന് ശിപാര്‍ശ ചെയ്യുന്നത്. മോയിന്‍ ഖുറേഷിയുമായി ബന്ധപ്പെട്ട കേസില്‍ ഹൈദരാബാദ് വ്യവസായി സതീഷ് സനയെ രക്ഷിക്കാന്‍ അലോക് വര്‍മ്മ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താന ആരോപിച്ചത്. അസ്താനയും കേസില്‍ ആരോപണവിധേയനാണ്.

ഡയറക്ടറും സ്‌പെഷ്യല്‍ ഡയറക്ടറും തമ്മിലുള്ള ചേരിപ്പോരിനെ തുടര്‍ന്ന് ഇരുവരോടും അവധി എടുത്ത് മാറി നില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അഴിമതിക്കേസില്‍ അസ്താനയ്‌ക്കെതിരായ എഫ്.ഐ.ആര്‍ നിലനില്‍ക്കുമെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. അതിനിടെ തന്നെ പുറത്താക്കിയതിനെതിരെ അലോക് വര്‍മ്മ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച് തിരിച്ചെത്തിയെങ്കിലും വീണ്ടും പുറത്താക്കിയതോടെ അദ്ദേഹം കേന്ദ്രസര്‍വീസില്‍ നിന്ന് രാജിവച്ച് ഒഴിയുകയായിരുന്നു.



from mangalam.com http://bit.ly/2FnwhOI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages