ദേ..ദിങ്ങനെ വേണം പ്രിന്‍സിപ്പാളായാല്‍; വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ബ്രേക്ക് ഡാന്‍സ് കളിച്ച് ഒരു അധ്യാപകന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 22, 2019

ദേ..ദിങ്ങനെ വേണം പ്രിന്‍സിപ്പാളായാല്‍; വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ബ്രേക്ക് ഡാന്‍സ് കളിച്ച് ഒരു അധ്യാപകന്‍

ചൈനയിലെ സി ഗുവാന്‍ സ്‌കൂളിലെ പ്രിന്‍സിപ്പാളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്. ക്ലാസിലെ കുട്ടികളെ വിരട്ടി നിര്‍ത്തുന്നത് കൊണ്ടല്ല ഇദ്ദേഹം താരമായത്. പകരം സ്‌കൂളിലെ കുട്ടികള്‍ക്ക് കിടിലന്‍ ഡാന്‍സ് ചെയ്യിപ്പിച്ചാണ് ഈ പ്രിന്‍സിപ്പാള്‍ താരമായത്. കംപ്യൂട്ടറിന്റെ ഫോണിന്റെയും മുന്നില്‍ ചടഞ്ഞു കൂടിയിരിക്കുന്ന വിദ്യാര്‍ത്ഥികളെ ഉഷാറാക്കാന്‍ ഡാന്‍സ് സഹായിക്കുമെന്നാണ് പ്രിന്‍സിപ്പാളിന്റെ അഭിപ്രായം.

തമാശപ്പാട്ടിന് എല്‍ പി സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം ആടിപ്പാടുന്ന പ്രിന്‍സിപ്പാളാണ് വീഡിയോയില്‍. എന്നാല്‍ വെറും ഡാന്‍സല്ല. കണ്ടംപററിയും ജാസും ചേരുന്ന അടിപൊളി മിക്‌സ്. ഡാന്‍സിന് പുറമേ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി മൈക്കിലൂടെയും അദ്ദേഹം അലറി വിളിക്കുന്നുണ്ട്. സൗത്ത് ചൈനാ മോര്‍ണിങ് പോസ്റ്റാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഒരു കോടിയിലേറെ ആളുകളാണ് പ്രിന്‍സിപ്പാളിന്റെ സൂപ്പര്‍ ഡാന്‍സ് ഇതിനോടകം കണ്ടത്.



from mangalam.com http://bit.ly/2S39xJQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages