തായ് വാന്‍ : ബിക്കിനി മാത്രം ധരിച്ച് പർവ്വതാരോഹണം നടത്തി പ്രസിദ്ധയായ പര്‍വ്വതാരോഹക അതി ശൈത്യത്തില്‍ പര്‍വ്വതത്തിന്റെ ഏറ്റവും മുകളില്‍ കുടുങ്ങി തണുത്തുവിറച്ചു മരിച്ചു. തായ് വാന്‍ കാരി ജിജി വൂവ് നെ എട്ടു ദിവസത്തിന് ശേഷം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തായ്‌വാനിലെ യൂഷന്‍ നാഷണല്‍ പാര്‍ക്കിലെ മലയിടുക്കില്‍ നിന്നും താഴെ വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
എട്ടു ദിവസങ്ങൾക്ക് മുമ്പാണ് 25 ദിവസം നീണ്ടുനിൽക്കുന്ന പർവ്വതാരോഹണത്തിന് ജിജി പോയത്. ശനിയാഴ്ച തന്റെ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച് വീണ കാര്യം ഇവര്‍ കൂട്ടുകാരെ അറിയിച്ചിരുന്നു. ഇവര്‍ വിവരം കൈമാറിയെങ്കിലും മോശം കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടെ എത്താന്‍ കഴിഞ്ഞത് തിങ്കളാഴ്ചയായിരുന്നു. അപ്പോഴേയ്ക്കും ഇവർ മരണപ്പെട്ടിരുന്നു. ഈ പ്രദേശത്ത് അർദ്ധരാത്രിക്ക് ശേഷമുള്ള ഊഷ്മാവ് തണുത്തുറഞ്ഞ അവസ്ഥയിലാണെന്ന് നാന്റൗ കൗണ്ടി ഫയർ ഡിപ്പാർട്ട്മെന്റ് കമാണ്ടർ ലിൻ ചെങ്ങ് പറയുന്നു.
[IMG]
യൂഷന്‍ നാഷണല്‍ പാര്‍ക്കിലെ മലയിടുക്കില്‍ ഒറ്റയ്ക്ക് പോയ വു ട്രക്കിംഗിനിടയില്‍ 65 അടി താഴ്ചയിലേക്കായിരുന്നു വീണത്. കാലിന് പരിക്കേറ്റതിനാല്‍ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നായിരുന്നു ഇവര്‍ രക്ഷാപ്രവര്‍ത്തകരെ ബന്ധപ്പെട്ടത്. എന്നാല്‍ 28 മണിക്കൂറിന് ശേഷമാണ് എയർലിഫ്റ്റിംഗ് സംവിധാനത്തിലൂടെ ജിജിയെ പുറത്തെടുക്കാൻ സാധിച്ചത്. സമൂഹമാധ്യമങ്ങളിലെ താരം കൂടിയാണ് വൂ ചി യുൻ എന്നറിയപ്പെടുന്ന ജിജി വൂ. ഏറ്റവും മുകളിലെത്തിയതിന് ശേഷം ഇവർ ബിക്കിനിയില്‍ സെല്‍ഫി എടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതാണ് രീതി.
നാലു വര്‍ഷം കൊണ്ട് 100 പര്‍വ്വതശിഖരങ്ങള്‍ താണ്ടിയതായി കഴിഞ്ഞ വര്‍ഷം ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ വ്യക്തമാക്കിയിരുന്നു. തായ്‌വാനിലെ മലനിരകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ രാത്രിയില്‍ പതിവായി താപനില താഴുകയും പര്‍വ്വത ചെരിവുകള്‍ വഴുക്കലുള്ളതായി മാറുകയും ചെയ്യാറുണ്ട്. 28 മണിക്കൂര്‍ പരിശ്രമിച്ചിട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മൃതദേഹത്തിന് അടുത്ത് തന്നെ എത്താന്‍ കഴിഞ്ഞത്. കാലാവസ്ഥ കൂടുതല്‍ ദുഷ്‌ക്കരമാകുമെന്നതിനാല്‍ വെറും മൂന്ന് മണിക്കൂര്‍ മാത്രമാണ് ഇവര്‍ വിശ്രമത്തിനായി എടുത്തത്.
from mangalam.com http://bit.ly/2HqyQ4v
via IFTTT
No comments:
Post a Comment