പ്രതിരോധ മന്ത്രിക്കെതിരായ പരാമര്‍ശം വിവാദമാകുന്നു: രാഹുലിനെതിരെ വനിതാ കമ്മീഷന്‍ നോട്ടീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 10, 2019

പ്രതിരോധ മന്ത്രിക്കെതിരായ പരാമര്‍ശം വിവാദമാകുന്നു: രാഹുലിനെതിരെ വനിതാ കമ്മീഷന്‍ നോട്ടീസ്

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ്. രാഹുലിന്റെ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം സ്ത്രീ വിരുദ്ധവും കുറ്റകരവുമാണെന്നും സ്ത്രീകളുടെ അന്തസ്സിനെ അവഹേളിക്കുന്ന രീതിയിലുള്ളതാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പ്രധാന സ്ഥാനങ്ങളിലുള്ളവര്‍ ിത്തരം നിരത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ കമ്മീഷന്‍ അപലപിക്കുന്നതായും. വിഷയത്തില്‍ വിശദീകരണം നലകണമെന്നുമാണ് വനിതാ കമ്മീഷന്‍ നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു മഹിളയെ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ ഏല്‍പ്പിച്ച് പ്രധാനമന്ത്രി മോഡി ഓടിപ്പോയെന്ന രാഹുലിന്റെ പരാമര്‍ശമാണ് വിവാദത്തിലായത്. രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ മോഡിയും രംഗത്തെത്തിയിരുന്നു. ജനുവരി ഒമ്പതിന് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്റെ നടപടി. രാഹുലിന്റെ ആരോപണം സ്ത്രീവുരുദ്ധവും പരിതാപകരവുമാണ് അതെുകൊണ്ടാണ് നോട്ടീസ് അയച്ചതെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പ്രതികരിച്ചു.



from mangalam.com http://bit.ly/2FhZmep
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages