ന്യൂഡല്‍ഹി: സാമ്പത്തിക സംവരണത്തെ എതിര്‍ത്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. യൂത്ത് ഫോര്‍ ഇക്വാളിറ്റി എന്ന സംഘടനയും ഡോ. കൗശല്‍ കാന്ത് മിശ്രയുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. സംവരണത്തിന് സുപ്രീം കോടതി നിര്‍ദ്ദേശിച്ച 50 ശതമാനം പരിധി ലംഘിക്കുന്നതാണ് മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം അനുവദിക്കാനുള്ള നീക്കമെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.
മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തികാടിസ്ഥാനത്തില്‍ പത്ത് ശതമാനം സംവരണം നല്‍കാന്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് സാമ്പത്തിക സംവരണത്തിന് അംഗീകാരം നല്‍കുകയായിരുന്നു. പിറ്റേന്ന് തന്നെ ലോക്‌സഭയിലും ബുധനാഴ്ച രാജ്യസഭയിലും ബില്ല് പാസായി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം സംവരണ തത്വങ്ങളെ അട്ടിമറിക്കുമെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. എന്‍.ഡി.എ ഘടകകക്ഷികളെ കൂടാതെ കോണ്‍ഗ്രസ്, സി.പി.എം, തൃണമുല്‍ കോണ്‍ഗ്രസ്, സമാദ്‌വാദി പാര്‍ട്ടി, ബിജു ജനതാദള്‍ തുടങ്ങി പ്രതിപക്ഷ നിരയിലെ പ്രധാന പാര്‍ട്ടികളും ബില്ലിനെ പിന്തുണച്ചിരുന്നു.
മുസ്ലീം ലീഗ്, ഡി.എം.കെ, ആം ആദ്മി പാര്‍ട്ടി എന്നീ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ത്തു
from mangalam.com http://bit.ly/2CndUpl
via IFTTT
No comments:
Post a Comment