തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തില്‍ കര്‍മ്മസമിതി പിന്തുണ നല്‍കിയതില്‍ അമൃതാനന്ദമയിക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നൈഷ്ടീക ബ്രഹ്മചാരിയായ അമൃതാനന്ദമയിക്ക് സ്ത്രീകളെയും പുരുന്മാരേയും കണ്ടതുകൊണ്ട് ബ്രഹ്മചര്യം നഷ്ടപ്പെട്ടിരുന്നോ എന്ന് കോടിയേരി ചോദിച്ചു. കര്‍മ്മ സമിതിയുടെ ശബരിമല പ്രക്ഷോഭത്തെ അമൃതാനന്ദമയി പിന്തുണയ്ക്കുന്നത് യുക്തിരഹിതമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം സംരക്ഷിക്കാനെന്ന പേരിലാണ് കര്‍മ്മ സമിതി പ്രക്ഷോഭം നടത്തുന്നത്. ആത്മീയ ആള്‍ ദൈവങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ഉത്തരേന്ത്യയില്‍ പതിവായിക്കഴിഞ്ഞു. കേരളത്തില്‍ അത്തരമൊരു സാഹചര്യം ഉണ്ടാക്കാന്‍ ഇടത് മുന്നണി അവസരമൊരുക്കില്ലെന്നും കോടിയേരി പറഞ്ഞു
ശബരിമല വിഷയത്തില്‍ സമരം തുടങ്ങുന്നത് എന്‍.എസ്.എസാണെന്നും. പിന്നീടാണ് കര്‍മ്മസമിതി വന്നതെന്നും കോടിയേരി പറഞ്ഞു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ശബരിമല കര്‍മ്മസമിതി ഇന്ന് തിരുവനന്തപുരത്ത് അയ്യപ്പഭക്ത സംഗമം നടത്തുന്നത്. വൈകുന്നേരം 4 മണിക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന സംഗമം മാതാ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്യും. ഇതാണ് കോടിയേരിയെ ചൊടിപ്പിച്ചത്.
from mangalam.com http://bit.ly/2RI9F28
via IFTTT
No comments:
Post a Comment