കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മിലടിച്ചുവെന്ന് വെളിപ്പെടുത്തല്‍; നിഷേധിച്ച് ശിവകുമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മിലടിച്ചുവെന്ന് വെളിപ്പെടുത്തല്‍; നിഷേധിച്ച് ശിവകുമാര്‍

ബെംഗളൂരു: കർണാടകത്തിലെ രണ്ട് കോൺഗ്രസ് എം.എൽ.എമാർ തമ്മിൽഈഗിൾടൺ റിസോർട്ടിൽവച്ച് അടിപിടിയുണ്ടായെന്ന് വെളിപ്പെടുത്തൽ. മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കോൺഗ്രസ് എം.എൽ.എമാരായ ആനന്ദ് സിങും ജെ.എൻ. ഗണേഷും തമ്മിൽ കഴിഞ്ഞദിവസം രാത്രി അടിപിടിയുണ്ടായെന്നും ഇതിനിടെ കുപ്പികൊണ്ട് തലയ്ക്ക് അടിയേറ്റ് ഒരാൾ ചികിത്സ തേടിയെന്നുമാണ് പുറത്തുവരുന്ന വിവരം. എന്നാൽ, പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വാർത്തകളാണെന്ന് കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ. ശിവകുമാർ പ്രതികരിച്ചു. കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടാണെന്നും എം.എൽ.എമാർക്കിടയിൽ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ആനന്ദ് സിങും ജെ.എൻ. ഗണേഷും അടക്കമുള്ള എം.എൽ.എമാർ റിസോർട്ടിൽ അവരവരുടെ മുറികളിലുണ്ടെന്നും അവരെല്ലാം ഉടൻതന്നെ മാധ്യമങ്ങളെ കാണുമെന്നും ശിവകുമാർ വ്യക്തമാക്കി. അതേസമയം, കോൺഗ്രസിന്റെ 80 എം.എൽ.എമാരിൽ 76 പേർ മാത്രമാണ് കഴിഞ്ഞദിവസം ബിഡാദിയിലെ ഈഗിൾടൺ റിസോർട്ടിലെത്തിയത്. ഇതിനിടെയാണ് രണ്ട് എം.എൽ.എമാർ തമ്മിലടിച്ചെന്നും നാല് പേർ ബി.ജെ.പിയിൽ ചേർന്നേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നത്.കോൺഗ്രസിലെ പ്രശ്നങ്ങൾ സംബന്ധിച്ച് തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞുവെന്നും കോൺഗ്രസിന് ഇനി ഒന്നും നിഷേധിക്കാനാവില്ലെന്നും കർണാടക ബിജെപി നേതൃത്വം ട്വിറ്ററിലൂടെ ആരോപിച്ചു. Content Highlights:media report:karnataka congress lawmakers had fight in resort. shivakumar says it was fake.


from mathrubhumi.latestnews.rssfeed http://bit.ly/2QZdB9h
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages