പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കൊച്ചിയില്‍; കര്‍ശന സുരക്ഷ; കാര്‍ റിമോര്‍ട്ട് കയറ്റില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 25, 2019

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കൊച്ചിയില്‍; കര്‍ശന സുരക്ഷ; കാര്‍ റിമോര്‍ട്ട് കയറ്റില്ല

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കൊച്ചിയിലെത്തും. ഉച്ചയ്ക്ക് 1.55 ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്ടറില്‍ രാജഗിരി കോളേജ് മൈതാനത്തിറങ്ങും. അവിടെ നിന്ന് റോഡ് മാര്‍ഗം കൊച്ചി റിഫൈനറിയിലെത്തുന്ന പ്രധാനമന്ത്രി ബിപിസിഎല്ലിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. സുരക്ഷയെത്തുടര്‍ന്ന് കാറിന്റെ റിമോര്‍ട്ട് താക്കോല്‍ പോലും വേദിയിലേക്ക് കയറ്റില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രവേശന കവാടത്തിലേ ക്ലോക്ക് റൂമില്‍ ഏല്‍പ്പിച്ചതിന് ശേഷമേ പ്രവേശനം അനുവദിക്കുകയൊള്ളുവെന്നും റിപ്പോര്‍ട്ടുണ്ട്.

കൊച്ചിന്‍ റിഫൈനറിയുടെ മെയിന്‍ കണ്‍ട്രോള്‍ കണ്‍സോള്‍ സന്ദര്‍ശിക്കുകയും തുടര്‍ന്ന് ഉച്ചയ്ക്ക് 2.35-ന് റിഫൈനറിക്കു സമീപം തയ്യാറാക്കിയ പ്രധാനവേദിയില്‍ ബിപിസിഎലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാന്‍ഷന്‍ കോംപ്ലക്‌സ് നാടിന് സമര്‍പ്പിക്കുകയും ചെയ്യും. പുതിയ പെട്രോ കെമിക്കല്‍ കോംപ്ലക്സിന്റെയും, ഏറ്റുമാനൂര്‍ സ്‌കില്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ശിലാസ്ഥാപനം, എല്‍പിജി ബോട്ട്ലിംഗ് പ്ലാന്റിന്റെ സ്റ്റോറേജ് ഫെസിലിറ്റി ഉദ്ഘാടനം എന്നീ ചടങ്ങുകളും വേദിയില്‍ നടക്കും.

ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കാണ് ചടങ്ങില്‍ പ്രവേശനം. ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, മറ്റു വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. റിഫൈനറിയിലെ ചടങ്ങിനു ശേഷം 3.30 ന് പ്രധാനമന്ത്രി തൃശൂരിലേക്ക് തിരിക്കും. തിരികെ 5.45 ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്ക് പോകും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കര്‍ശന സുരക്ഷയാണ് കൊച്ചിയില്‍ ഒരുക്കുന്നത്.



from mangalam.com http://bit.ly/2DxxKjf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages