കിവിപ്പടയെ തകര്‍ത്ത് ഇന്ത്യന്‍ പെണ്‍പ്പുലികളും: മന്ദാനയുടെ സെഞ്ചുറി കരുത്തില്‍ ഒന്‍പത് വിക്കറ്റ് ജയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 24, 2019

കിവിപ്പടയെ തകര്‍ത്ത് ഇന്ത്യന്‍ പെണ്‍പ്പുലികളും: മന്ദാനയുടെ സെഞ്ചുറി കരുത്തില്‍ ഒന്‍പത് വിക്കറ്റ് ജയം

നേപ്പിയര്‍: കോഹ്‌ലിപ്പടയ്ക്ക് പിന്നാലെ കീവിസിനെ തകര്‍ത്ത് ഇന്ത്യന്‍ പെണ്‍പുലികളും. ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതാ ടീം ഒന്‍പത് വിക്കറ്റിനാണ് വിജയം സ്വന്തമാക്കിയത്. ഓപ്പണര്‍ സ്മൃതി മന്ദാനയുടെ സെഞ്ചുറിക്കരുത്തിലാണ് ഇന്ത്യ മിന്നും വിജയം നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കീവിസ് 48.4 ഓവറില്‍ 192 റണ്‍സിന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 33 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കു പിന്നാലെ ഇന്ത്യന്‍ പുരുഷ ടീമും ന്യൂസിലാന്‍ഡിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് വിജയം നേടിയിരുന്നു.

ഏകദിനത്തില്‍ നാലാം സെഞ്ചുറി കുറിച്ച സ്മൃതി മന്ദാന 105 റണ്‍സെടുത്ത് വിജയത്തിന്റെ പടിവാതില്‍ക്കല്‍ പുറത്താകുകയായിരുന്നു. 104 പന്തില്‍ ഒന്‍പതു ബൗണ്ടറിയും മൂന്നു സിക്‌സും ഉള്‍പ്പെടെയാണ് സ്മൃതി 105 റണ്‍സ് നേടിയത്. ജമൈമ റോഡ്രിഗസ് 94 പന്തില്‍ 81 റണ്‍സുമായി പുറത്താകാതെ നിന്നു. മന്ദാനയും- റോഡിഗ്രസും ചേര്‍ന്ന സഖ്യം ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 190 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.
നേരത്തെ മൂന്നു വിക്കറ്റ് വീതം നേടിയ ഏക്താ ബിഷ്ത്, പൂനം യാദവ് എന്നിവര്‍ ചേര്‍ന്നാണ് ചെറിയ സ്‌കോറില്‍ കീവിപ്പടയെ ഒതുക്കിയത്. വിക്കറ്റ് നഷ്ടം കൂടാതെ 61 റണ്‍സ് എന്ന നിലയില്‍ നിന്ന് 131 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ 10 വിക്കറ്റും നഷ്ടമായത്.



from mangalam.com http://bit.ly/2HwO0VJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages