സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെ.സി വേണുഗോപാല്‍; വീണ്ടും മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് പ്രതികരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 23, 2019

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെ.സി വേണുഗോപാല്‍; വീണ്ടും മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് പ്രതികരണം

ന്യൂഡല്‍ഹി : എഐസിസിയില്‍ വന്‍ അഴിച്ചുപണി. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെ.സി വേണുഗോപാലിനെ നിയമിച്ചു. ഒപ്പം കര്‍ണാടകത്തിന്റെ ചുമതലയിലും കെ.സി. വേണുഗോപാല്‍ തുടരും. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല ജ്യോതിരാദ്യ സിന്ധ്യയ്ക്ക്. പ്രിയങ്കയ്ക്കാണ് കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല.

നിര്‍ണായകമായ ഘട്ടത്തില്‍ പ്രധാനപ്പെട്ട പദവിയിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ നിയമിച്ചതില്‍ ആഹ്‌ളാദമുണ്ടെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. ഇങ്ങനെയുള്ള ദൗത്യങ്ങള്‍ എല്‍പിക്കാന്‍ തക്ക വിശ്വാസം പാര്‍ട്ടി അധ്യക്ഷന് തന്നില്‍ ഉണ്ടെന്നത് ചാരിതാര്‍ത്ഥ്യം നല്‍കുന്ന കാര്യമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ വീണ്ടും മത്സരിക്കുമോയെന്ന കാര്യം പാര്‍ട്ടി അധ്യക്ഷന്‍ തീരുമാനിക്കുമെന്നും പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും താന്‍ അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



from mangalam.com http://bit.ly/2HrqxFn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages