മലപ്പുറം: ശബരിമല ദര്‍ശനം നടത്താനായെങ്കിലും വീട്ടില്‍ നിന്നും പുറത്തായ കനക ദുര്‍ഗ്ഗ വീട്ടില്‍ കയറാനും കുട്ടികളെ കാണാനുമായി നിയമപോരാട്ടത്തിനൊരുങ്ങുന്നു. പെരിന്തല്‍മണ്ണയിലെ അഭയകേന്ദ്രത്തില്‍ ഇപ്പോഴും കഴിയുന്ന കനകദുര്‍ഗ്ഗ ഇതു സംബന്ധിച്ച പരാതി പുലാമന്തോള്‍ ഗ്രാമീണ കോടതിയില്‍ ഫയല്‍ ചെയ്യും. കോടതി നിര്‍ദേശിച്ചാല്‍ കനകദുര്‍ഗ്ഗയെ വീട്ടില്‍ പ്രവേശിപ്പിക്കാനാണ് പോലീസ് തീരുമാനം.
എന്നാല്‍ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും കുട്ടികളും അമ്മ സുമതിയും അങ്ങാടിപ്പുറത്തെ വീട്ടില്‍ നിന്നും താമസം മാറ്റിയിരിക്കുകയാണ്. കനകദുര്‍ഗ്ഗയെ പ്രവേശിപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചാല്‍ നിയമപരമായി നേരിടാനാണ് കൃഷ്ണനുണ്ണിയുടെ തീരുമാനം. മാതാവിനെ കൂടി സംരക്ഷിക്കേണ്ട അവസ്ഥയില്‍ ഭാര്യയെ വീട്ടില്‍ കയറ്റാനാകില്ലെന്ന നിലപാടിലാണ് കൃഷ്ണനുണ്ണി.
ഭര്‍ത്തൃമാതാവ് ഉപദ്രവിച്ചെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. കനകദുര്‍ഗ്ഗയ്‌ക്കെതിരേ സരോജിനിയമ്മയും പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇരുവരേയും ഒരുമിച്ച് താമസിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് കൃഷ്ണനുണ്ണിക്ക്. ശബരിമലയില്‍ നിന്നും തിരിച്ചു വന്നതിന് പിന്നാലെ സ്വന്തം വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കനക ദുര്‍ഗ്ഗയ്ക്ക് വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു.
അങ്ങാടിപ്പുറത്തെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍ത്താവും സ്വന്തം വീട്ടില്‍ കയറ്റില്ലെന്ന് സഹോദരനും നിലപാട് എടുത്തതിനാല്‍ രണ്ടു ദിവസമായി കനകദുര്‍ഗ്ഗ പെരിന്തല്‍മണ്ണ അഭയകേന്ദ്രത്തിലാണ്. തിങ്കളാഴ്ച രാത്രിയിലാണ് കനകദുര്‍ഗ്ഗയെ പോലീസ് വണ്‍ സ്‌റ്റോപ്പ് സെന്ററിലേക്ക് വിട്ടത്. നിലവില്‍ പോലീസ് സംരക്ഷണയില്‍ ആണ് കനകദുര്‍ഗ്ഗ. കനകദുര്‍ഗ്ഗയ്ക്ക് രാഷ്ട്രീയ പിന്തുണ നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം നില്‍ക്കുന്നതും.
from mangalam.com http://bit.ly/2sFofIJ
via IFTTT
No comments:
Post a Comment