ഒരു വെല്ലുവിളിയുമല്ലെന്ന് ബിജെപി നേതാക്കള്‍ ; പ്രിയങ്ക വരേണ്ടി വന്നത് രാഹുലിന്റെ പരാജയം ; രാഷ്ട്രീയത്തിലെ കുടുംബക്കളിയുടെ മറ്റൊരു രൂപമെന്നും പരിഹാസം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 23, 2019

ഒരു വെല്ലുവിളിയുമല്ലെന്ന് ബിജെപി നേതാക്കള്‍ ; പ്രിയങ്ക വരേണ്ടി വന്നത് രാഹുലിന്റെ പരാജയം ; രാഷ്ട്രീയത്തിലെ കുടുംബക്കളിയുടെ മറ്റൊരു രൂപമെന്നും പരിഹാസം

ന്യൂഡല്‍ഹി: പ്രിയങ്കാഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം തങ്ങള്‍ക്ക് വെല്ലുവിളി അല്ലെന്നും രാഹുല്‍ഗാന്ധിയുടെ പരാജയത്തിന്റെയും രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയുടെയും പ്രതിഫലനമാണെന്ന് ബിജെപി. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കി പ്രിയങ്കയെ എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുടുംബക്കളിയെന്ന് പരിഹസിച്ച് ബിജെപി രംഗത്ത് വന്നിരിക്കുന്നത്.

പ്രിയങ്ക രാഷ്ട്രീയത്തില്‍ വരുന്നത് പ്രതീക്ഷിച്ചിരുന്നതാണെന്നും ഭാവിയില്‍ റോബര്‍ട്ട് വാദ്ര വന്നാല്‍ പോലും അത്ഭുതപ്പെടാനില്ലെന്നും ബിജെപി പരിഹസിച്ചു. കോണ്‍ഗ്രസ് എന്നാല്‍ കുടുംബപ്പാര്‍ട്ടിയാണ്. അക്കാര്യത്തില്‍ സംശയവുമില്ല. മഹാഗദ് ബന്ധനില്‍ നിന്നും തള്ളപ്പെട്ടതിനെ തുടര്‍ന്ന് കുടുംബത്തില്‍ നിന്നും പുതിയ ആളുമായി എത്തി.

എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ഇറക്കുകയും പരാജയപ്പെടുകയും ചെയ്യുന്നതാണ് പ്രിയങ്കാ കാര്‍ഡെന്നായിരുന്നു ബിജെപി വക്താവ് പറഞ്ഞത്. രാഹുലിന്റെ പരാജയം കോണ്‍ഗ്രസ് ഏറ്റെടുത്തെന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രതികരണം. കുടുംബരാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണെന്നും അത്ര അമ്പരക്കാനൊന്നുമില്ലെന്നുമായിരുന്നു മറ്റ് ബിജെപി നേതാക്കളുടെ പ്രതികരണം. കോണ്‍ഗ്രസ് ഇനി ഒരടി പിന്നോട്ട് പോകില്ലെന്നായിരുന്നു അനിയത്തിയുടെ രാഷ്ട്രീയ പ്രവേശത്തില്‍ രാഹുലിന്റെ പ്രതികരണം.

അവര്‍ ഏറെ കഴിവുള്ളയാളാണെന്നും തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമാണെന്നും രാഹുല്‍ പറഞ്ഞു. തങ്ങള്‍ എല്ലാവരും അവരെ വിശ്വസിക്കുന്നതായും രാഷ്ട്രീയ എതിരാളികള്‍ക്ക് മേല്‍ പ്രിയങ്ക വിജയം വരിക്കുക തന്നെ ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു. പശ്ചിമ യുപി യുടെ ചുമതലയേറ്റുള്ള ജ്യോതിരാദിത്യ സിന്ധ്യേയുടെ പുതിയ ചുമതലയെയും രാഹുല്‍ അഭിനന്ദിച്ചു.

തങ്ങള്‍ക്ക് മായാവതിയോടെ അഖിലേഷിനോടോ ശത്രുത ഇല്ലെന്നും അവരെ ഒരു പാട് ബഹുമാനിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. കഴിയാവുന്ന എല്ലാ മേഖലകളിലും അവരുമായി ഒത്തു പോകുമെന്നും പറഞ്ഞു. ഏതുവിധത്തിലും ബിജെപിയെ തോല്‍പ്പിക്കുകയും കോണ്‍ഗ്രസിന്റെ ആശയം സംരക്ഷിക്കുകയാണ് വേണ്ടതെന്നും രാഹുല്‍ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിന്നും നിയമന കത്ത് കിട്ടിയതിന് തൊട്ടുപിന്നാലെ പ്രിയങ്ക അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.



from mangalam.com http://bit.ly/2HsC9Ir
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages