ഇരിട്ടി (കണ്ണൂർ): ശബരിമലവിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമസംഭവങ്ങളെത്തുടർന്ന് ആയുധങ്ങൾക്കും ബോംബുകൾക്കുമായി ഇരിട്ടി പോലീസ് സർക്കിൾ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. മലയോരത്തും സംഘർഷസാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. ഇരിട്ടി സി.ഐ. രാജീവൻ വലിയവളപ്പിൽ, എസ്.ഐ. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കണ്ണൂരിൽനിന്നെത്തിയ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ചേർന്നാണ് പെരുവംപറമ്പ്, അളപ്ര, കീഴൂർ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. കഴിഞ്ഞദിവസങ്ങളിൽ രാഷ്ട്രീയസംഘർഷം നടന്ന പ്രദേശങ്ങളിൽ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്. ബോംബുകളും ആയുധങ്ങളും സൂക്ഷിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വരുംദിവസങ്ങളിലും പരിശോധന നടത്തും. കഴിഞ്ഞദിവസം പെരുവംപറമ്പ് അളപ്രയിൽ സംഘർഷത്തിൽ മൂന്ന് ബി.ജെ.പി. പ്രവർത്തകർക്കും മൂന്ന് സി.പി.എം. പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. സ്ഥിരമായി ആയുധങ്ങളും ബോംബും കണ്ടെത്തുന്ന തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകളിലെ ആളൊഴിഞ്ഞ പറമ്പുകളിലും മറ്റും പരിശോധന നടത്തും. content highlights:kannur iritty, hartal, bjp,cpm clas, police raid
from mathrubhumi.latestnews.rssfeed http://bit.ly/2AvXj2d
via
IFTTT
No comments:
Post a Comment