ജനപ്രിയ വീഡിയോ ഗെയിം പബ്ജിയിൽ പുതിയ അപ്ഡേറ്റ് വരുന്നു. പുതിയ ആയുധങ്ങളും വാഹനങ്ങളും ഈ അപ്ഡേറ്റിൽ ലഭിക്കും. പുതിയ സ്നോ ബൈക്ക്, തുക്സായ് (ഓട്ടോറിക്ഷ) എന്നിവയാണ് പുതിയതായി ചേർക്കുന്ന വാഹനങ്ങൾ. ജി36 സി എസ്.എം.ജി, പിപി-19 ബൈസൺ എസ്എംജി, എംകെ47 മ്യൂട്ടന്റ് അസോൾട്ട് റൈഫിൾ എന്നിവയാണ് പുതിയതായി ചേർത്ത ആയുധങ്ങൾ. പകൽ, നിലാവ്, മഞ്ഞ് പോലുള്ള കാലാവസ്ഥകളും വികെന്റി സ്നോമാപ്പിൽ ലഭിക്കും. പബ്ജി മൊബൈലിന്റെ 0.10.5 അപ്ഡേറ്റിലാണ് ഈ സൗകര്യങ്ങൾ ലഭിക്കുക. കാലടിപ്പാടുകൾ പിന്തുടരാനുള്ള സൗകര്യവും പുതിയ അപ്ഡേറ്റിലുണ്ടാവും. ഇതുവഴി ഗെയിമിൽ വികെന്റി മാപ്പിൽ മറ്റുള്ളവരുടെ കാലടിപ്പാടുകൾ പിന്തുടർന്ന് പോവാൻ കളിക്കാർക്ക് സാധിക്കും. ഇത് പേഴ്സണൽ കംപ്യൂട്ടറിലും ഗെയിം കൺസോൾ പതിപ്പുകളിലും ലഭ്യമാണ്. വാഹനങ്ങൾ ഓടിക്കുമ്പോൾ ഫസ്റ്റ് പേഴ്സൻ പെഴ്സ്പെക്റ്റീവ് അഥവാ പിപിപി സൗകര്യം ലഭ്യമാവും. ഒരു സൂംബി മോഡും ഗെയിമിൽ വരുമെന്ന റിപ്പോർട്ടുണ്ട്. എന്നാൽ ഇത് ഉടൻ ഉണ്ടാവണം എന്നില്ല. Content Highlights:Advertising PUBG Mobile 0.10.5 update tuksai new weapons
from mathrubhumi.latestnews.rssfeed http://bit.ly/2Rsk9BG
via
IFTTT
No comments:
Post a Comment