തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തെത്തുടർന്നുണ്ടായ അക്രമം വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം ബി.ജെ.പി.-സി.പി.എം. നേർക്കുനേർ പോരാട്ടമായി. സംസ്ഥാനത്തിന്റെ പലഭാഗത്തും ഇരുപാർട്ടികളുടെയും പ്രവർത്തകർ ഏറ്റുമുട്ടി. വി.മുരളീധരൻ എം.പി.യുടെയുംഎ.എൻ. ഷംസീർ എം.എൽ.എ.യുടെയും വീടുകളുൾപ്പെടെ പത്തിടത്ത് ബോംബേറുണ്ടായി. തിരുവനന്തപുരം നെടുമങ്ങാട്, വലിയമല പോലീസ് സ്റ്റേഷൻ പരിധിയിലും അടൂർ, പന്തളം, കൊടുമൺ സ്റ്റേഷൻ പരിധികളിലും മൂന്നുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാലക്കാട് നഗരത്തിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ വെള്ളിയാഴ്ച വൈകീട്ട് അവസാനിച്ചു. തിരുവനന്തപുരം മലയിൻകീഴിൽ സ്വകാര്യ സ്കൂൾമുറ്റത്തുനിന്ന് മൂന്ന് ബോംബ് കണ്ടെത്തി. നെടുമങ്ങാട് നഗരസഭാ സ്ഥിരംസമിതി ചെയർമാനും സി.പി.എം. നേതാവുമായ പി. ഹരികേശൻ നായരുടെ വീട് ആക്രമിച്ചു ആർ.എസ്.എസ്. നെടുമങ്ങാട് താലൂക്ക് കാര്യവാഹിന്റെ വീടിനുനേരെ ബോംബേറ്. നെയ്യാറ്റിൻകര പൂവാർറോഡിലെ സി.പി.എം. ഏരിയാകമ്മിറ്റി ഓഫീസിലേക്ക് പെട്രോൾബോംബ് എറിഞ്ഞു വലിയമലയിൽ എസ്.എഫ്.ഐ. ഏരിയാകമ്മിറ്റിയംഗം aഹരിയുടെ വീട് ബോംബാക്രമണത്തിൽ തകർന്നു സി.പി.എം. ഖാദിബോർഡ് ബ്രാഞ്ച് സെക്രട്ടറി പ്രമോദ്, ഡി.വൈ.എഫ്.ഐ. പഴകുറ്റി മേഖലാപ്രസിഡന്റ് വിഷ്ണു എന്നിവരുടെ വീടുകൾക്ക് നേരെയും ആക്രമണം. പത്തനംതിട്ട കൊടുമണ്ണിൽ സി.പി.എം. ഏരിയാകമ്മിറ്റി ഓഫീസ് ആക്രമിച്ചു. അടൂരിൽ മൊബൈൽ കടയ്ക്കുനേരെ വെള്ളിയാഴ്ച പകൽ 11.30-ന് നാടൻബോംബേറുണ്ടായി. ഏഴുപേർക്ക് പരിക്കേറ്റു. സി.പി.എം. അനുഭാവിയുടെ കടയാണ് അക്രമത്തിന് ഇരയായത്. ഏറത്ത് സി.പി.എം., ആർ.എസ്.എസ്. പ്രവർത്തകരുടെ വീടുകൾ രാത്രി ആക്രമിക്കപ്പെട്ടു. ഇരുഭാഗത്തുമായി എട്ടു വീടുകൾ തകർന്നു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം ടി.ഡി. ബൈജുവിന്റെ വീടും ആക്രമിക്കപ്പെട്ടു. കണ്ണൂർ ബി.ജെ.പി. നേതാവ് വി.മുരളീധരൻ എം.പി.യുെട എരഞ്ഞോളി വാടിയിൽപീടികയിലെ തറവാട്ട് വീടിനുനേരേ വെള്ളിയാഴ്ച രാത്രി 12 മണിയോടെ ബോംബേറ്. തലശ്ശേരി എം.എൽ.എ. എ.എൻ. ഷംസീറിന്റെ മാടപീടികയിലുള്ള വീടിനുനേരെ രാത്രി 10 മണിയോടെ ബോംബേറ്. സി.പി.എം. മുൻ ജില്ലാ സെക്രട്ടറി പി. ശശിയുടെ വീടിനു നേരെ രാത്രി വൈകി ബോംബേറ്. ഇരിട്ടിക്കടുത്ത് പെരുവംപറമ്പിൽ സി.പി.എം. പ്രവർത്തകൻ വി.കെ.വിശാഖിന് വെട്ടേറ്റു. പുതിയതെരുവിലുള്ള ബി.ജെ.പി. ചിറയ്ക്കൽ മേഖലാഓഫീസിന് വെള്ളിയാഴ്ച പുലർച്ചെ തീയിട്ടു. വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന മൂപ്പൻപാറയിലെ സുരേഷി(53)ന് പൊള്ളലേറ്റു. ആദികടലായിയിലെ ശ്രീറാം സ്ട്രൈക്കേഴ്സ് ക്ലബ്ബ് തീവെച്ചു. കതിരൂരിൽ ഹർത്താലിന് തുറക്കാത്ത 20 കടകളുടെ പൂട്ടിനുള്ളിൽ ടാർ നിറച്ചു പിലാത്തറയിൽ ബി.ജെ.പി. പ്രാദേശികനേതാവ് വെള്ളാലത്തെ കെ.വി. ഉണ്ണികൃഷ്ണവാരിയരുടെ വീടിനും കടയ്ക്കും നേരെ ആക്രമണമുണ്ടായി. തൃശ്ശൂർ ആർ.എസ്.എസിന്റെ ഗുരുവായൂരിലെ കാര്യാലയത്തിനുനേരെ പെട്രോൾബോംബെറിഞ്ഞു. ബിയർ കുപ്പിയിൽ പെട്രോൾനിറച്ചശേഷം തുണിതിരുകിയാണ് എറിഞ്ഞത്. അത് മണ്ണിൽക്കിടന്ന് നിർവീര്യമായി. content highlights: cpm bjp conflict after hartal
from mathrubhumi.latestnews.rssfeed http://bit.ly/2Vv0VdG
via
IFTTT
No comments:
Post a Comment