അധോലോക രാജാവിനെ ത​ന്നെ ഇല്ലാതാക്കാന്‍ ഗൂഡാലോചന ; ദാവൂദ് ഇബ്രാഹിന്റെ വിശ്വസ്തന്‍ ഫാറൂഖ് ദേവ്ഡിവാലയെ ഛോട്ടാഷക്കീല്‍ കൊലപ്പെടുത്തി ; സംഭവം പാകിസ്താനിലെ കറാച്ചിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 15, 2019

അധോലോക രാജാവിനെ ത​ന്നെ ഇല്ലാതാക്കാന്‍ ഗൂഡാലോചന ; ദാവൂദ് ഇബ്രാഹിന്റെ വിശ്വസ്തന്‍ ഫാറൂഖ് ദേവ്ഡിവാലയെ ഛോട്ടാഷക്കീല്‍ കൊലപ്പെടുത്തി ; സംഭവം പാകിസ്താനിലെ കറാച്ചിയില്‍

മുംബൈ: ഇന്ത്യ തെരയുന്ന ഏറ്റവും വലിയ ഭീകരരില്‍ ഒരാളും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിന്റെ അടുത്തയാളുമായ ഫാറൂഖ് ദേവ്ഡിവാല പാകിസ്താനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഗ്യാംഗിന്റെ ഭാഗമായി ഇരുന്നുകൊണ്ടു ഗ്യാംഗ് തലവന്‍ ദാവൂദ് ഇബ്രാഹീമിനെതിരേ ഗൂഡാലോചന നടത്തിയതിന് ഛോട്ടാ ഷക്കീലിന്റെ നിര്‍ദേശപ്രകാരം തന്നെയാണ് ഇയാളെ വധിച്ചതെന്നാണ് വിവരം.

ഇന്ത്യയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ആക്രമണം നടത്തുകയും ചെയ്യുന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ പോലെയുള്ള ഭീകര സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് ഉള്‍പ്പെടെ അനേകം കേസുകളില്‍ ഇന്ത്യ തലയ്ക്ക് വിലയിട്ടിരിക്കുന്നയാളാണ് ദേവ്ഡിവാല. അടുത്തിടെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയിലെ ചില ഉദ്യോഗസ്ഥരുമായി ദേവ്ഡിവാല ദാവൂദിനെതിരേ ദുബായില്‍ ചര്‍ച്ച നടത്തിയതായി ഇന്‍ഫോര്‍മര്‍മാര്‍ ഛോട്ടാഷക്കീലിന് വിവരം കൈമാറിയിരുന്നു. പിന്നീട് കൂടിക്കാഴ്ച നടത്തിയത് ദേവ്ഡിവാല ഷക്കീലിനോട് സമ്മതിക്കുയും ചെയ്തതോടെ അവര്‍ സംശയാലുക്കളായി.

അതേസമയം ദേവ്ഡിവാലയുടെ മരണത്തില്‍ മുംബൈയിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല. കറാച്ചിയില്‍ ദേവ്ഡിവാലമുടെ മരണം സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് ഇന്റര്‍പോള്‍. മരണം ഉറപ്പാക്കിയാല്‍ ദാവൂദിനെതിരേ തിരിഞ്ഞ് പാകിസ്താനില്‍ കൊല്ലപ്പെടുന്ന ഏറ്റവും വിശ്വസ്തനായ രണ്ടാമത്തെ ആളാകും ദേവ്ഡിവാല. നേരത്തേ ദാവൂദിന്റെ വിശ്വസ്ത വിധേയരില്‍ ഒരാളായ ഗ്യാംഗ്‌സ്റ്റര്‍ ഫെറോസ് കൊകാനി 2000 ല്‍ കൊല്ലപ്പെട്ടതും ഇതേ കാരണത്താലായിരുന്നു. ഇന്ത്യന്‍ ഭീകരവിരുദ്ധ വിഭാഗ (എടിഎസ്) ത്തിന്റെ നോട്ടപ്പുള്ളികളില്‍ ഒരാളാണ് ജോഗേശ്വരി സ്വദേശിയായ ദേവ്ഡിവാല.

ഗോദ്ര കലാപത്തിന് പിന്നാലെ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഹരന്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ദേവ്ഡിവാലയുടെ പേര് കേട്ടിരുന്നു. മുസാഫിര്‍ഖാനയിലെ അര്‍ജുന്‍ ഗ്യാംഗിന്റെ അംഗമായി തുടങ്ങിയ ദേവ്ഡിവാല ഗ്യാംഗ്‌സ്റ്റര്‍ സലിം കട്ടയുടെ അടുത്ത സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനിടയിലാണ് ആത്മീയത തലയ്ക്ക പിടിച്ച് ഇന്ത്യന്‍ മുജാഹിദ്ദീനോട് അടുക്കുന്നത്.

പിന്നീട് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ആക്രമണം നടത്തുന്നതിനായി തീവ്രവാദി സംഘടനയിലേക്ക് യുവാക്കളെ എത്തിക്കുന്ന ഏജന്റായി മാറി. ഗാന്ധിനഗറില്‍ നിന്നും അറസ്റ്റിലായ ഫൈസല്‍ മിര്‍സ ഉള്‍പ്പെടെ രണ്ടു പേരെ അഹമ്മദാബാദില്‍ നിന്നും ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്തതില്‍ നിന്നുമാണ് ഇയാളുടെ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ബന്ധം പുറത്തുവന്നത്. അറസ്റ്റിലായ രണ്ടുപേരും പാകിസ്താനില്‍ നിന്നും പരിശീലനം കിട്ടി ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതി ഇട്ടിരുന്നവരായിരുന്നു.

രാഷ്ട്രീയ നേതാക്കളും സ്ഥാപനങ്ങളുമായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. ദേവ്ഡിവാലയെ തങ്ങളുടെ പൗരനാണെന്ന് പാകിസ്താന്‍ അവകാശം ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ദുബായില്‍ വെച്ച് ദാവ്ഡിവാലയെ ഇന്ത്യന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കൊണ്ടുവരാന്‍ പരാജയപ്പെട്ടു.



from mangalam.com http://bit.ly/2FtucAT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages