ന്യൂഡല്‍ഹി: ഏറെ വിവാദങ്ങൾക്ക് ഇടം നൽകിയ പത്മനാഭ ക്ഷേത്രത്തിലെ സുപ്രീം കോടതി ഇടപെടൽ പുതിയ വഴി തിരിവിലേക്ക്. പത്മനാഭ സ്വാമി ക്ഷേത്രം കേസിലെ അമിക്കസ് ക്യുറി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് ഗോപാൽ സുബ്രമണ്യം സുപ്രീം കോടതിക്ക് കത്ത് നൽകി.
നവംബർ 25 ന് ആണ് കത്ത് കൈമാറിയത്. വ്യക്തിപരമായ അസൗകര്യം കാരണം അമിക്കസ് സ്ഥാനം ഒഴിയാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഗോപാൽ സുബ്രമണ്യം കത്ത് നൽകിയിരിക്കുന്നത്. കത്ത് നൽകിയ കാര്യം ഗോപാൽ സുബ്രമണ്യത്തിന്റെ ഓഫീസ് സ്ഥിരീകരിച്ചു.
കൂടുതൽ ഒന്നും ഇപ്പോൾ പ്രതികരിക്കുന്നില്ല എന്നും സുബ്രഹ്മണ്യത്തിന്റെ ഓഫീസ് അറിയിച്ചു. പുരി ജഗനാഥ ക്ഷേത്ര കേസിലും ഗോപാൽ സുബ്രമണിയും അമിക്കസ് ക്യുറി സ്ഥാനം ഒഴിഞ്ഞിരുന്നു.
2012 ലാണ് ഗോപാല്‍ സുബ്രഹ്മണ്യത്തിനെ അമിക്കസ് ക്യൂറിയായി സുപ്രീം കോടതി നിയമിച്ചത്. ക്ഷേത്രത്തിലെ അമൂല്യമായ നിധികളില്‍ പലതും നഷ്ടമായെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ക്ഷേത്ര ഭരണകാര്യങ്ങളില്‍ കോടതി കൂടുതലായി ഇടപെടുകയും നീരീക്ഷിക്കുകയും ചെയ്തിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രം സംബന്ധിച്ച കേസിന്റെ അന്തിമ വാദം അടുത്ത് തന്നെ കോടതിയില്‍ നടക്കാനിരിക്കെയാണ് അമിക്കസ് ക്യൂറി സ്ഥാനം ഒഴിയാന്‍ താത്പര്യം പ്രകടിപ്പിച്ച് ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ സമീപിച്ചിരിക്കുന്നത്
from mangalam.com http://bit.ly/2FzGgQj
via IFTTT
No comments:
Post a Comment