മെൽബൺ: മുൻ ലോക ഒന്നാം നമ്പർ താരവും ആറു തവണ ഓസ്ട്രേലിയൻ ഓപ്പൺ ജേതാവുമായ സെറീന വില്യംസിനെ അട്ടിമറിച്ച് ചെക്ക് റിപ്പബ്ലിക്കിന്റെ പ്ലിസ്ക്കോവ സെമിയിൽ. സെറീനയുടെ 24-ാം ഗ്രാൻഡ്സ്ലാം എന്ന സ്വപ്നമാണ് പ്ലിസ്ക്കോവ തകർത്തത്. 6-4, 4-6, 7-5 എന്ന സ്കോറിനായിരുന്നു സെറീനയുടെ തോൽവി. പ്ലിസ്ക്കോവയുടെ വേഗതയ്ക്കും കരുത്തിനും മുൻപിൽ സെറീനയ്ക്ക് മറുപടിയുണ്ടായിരുന്നില്ല. സെമിയിൽ യു.എസ് ഓപ്പൺ ജേതാവായ ജപ്പാൻ താരം നവോമി ഒസാക്കയാണ് പ്ലിസ്ക്കോവയുടെ എതിരാളി. സ്പെയിനിന്റെ ഗാർബെയ്ൻ മുഗുരുസയെ (6-3, 6-1) തോൽപ്പിച്ചാണ് പ്ലിസ്ക്കോവ മുന്നേറിയത്. ലോക ഒന്നാം നമ്പർ താരമായ സിമോണ ഹാലപ്പിനെ തോൽപ്പിച്ചാണ് സെറീന വില്യംസ് ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നത്. ഗ്രാൻസ്ലാം ടൂർണമെന്റിൽ സെറീനയുടെ 50-ാം ക്വാർട്ടറായിരുന്നു ഇത്. Content Highlights: australian open karolina pliskova beat serena williams
from mathrubhumi.latestnews.rssfeed http://bit.ly/2RJujyz
via
IFTTT
No comments:
Post a Comment