തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിലെ ഭരണ സ്തംഭനത്തിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ സെക്രട്ടേറിയേറ്റ് ഉപരോധം തുടങ്ങി. ജില്ലകളിൽ കളക്ടറേറ്റിനു മുന്നിലും ഉപരോധം സംഘടിപ്പിക്കുന്നുണ്ട്. സെക്രട്ടറിയേറ്റ് ഉപരോധം 11 മണിയോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് പ്രളയാനന്തരം പുനരധിവാസ പ്രവർത്തനങ്ങൾ നടക്കുന്നില്ല. സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായും തകർന്നു. ശബരിമല വിഷയത്തിൽ വിശ്വാസികളെ സർക്കാർ വഞ്ചിച്ചു എന്നും യുഡിഎഫ് ആരോപിക്കുന്നു. രാവിലെ ആറു മണിയോടെ സെക്രട്ടറിയേറ്റ് ഉപരോധിക്കാൻ യുഡിഎഫ് പ്രവർത്തകർ എത്തിയിരുന്നു. നോർത്ത്, സൗത്ത്, വെസ്റ്റ് കവാടങ്ങൾ പ്രവർത്തകർ ഉപരോധിക്കുന്നുണ്ട്. കന്റോൺമെന്റ് ഗേറ്റിനെ ഉപരോധത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ ഗേറ്റിലൂടെ ഉദ്യേഗസ്ഥർക്കും മന്ത്രിമാർക്കുമെല്ലാം സെക്രട്ടറിയേറ്റിനുള്ളിൽ പ്രവേശിക്കാൻ സാധിക്കുന്നുണ്ട്. സെക്രട്ടറിയേറ്റ് പരിസരത്ത് ശക്തമായ പോലീസ് വിന്യാസമുണ്ട്. ഉച്ചവരെ സമരം തുടർന്നേക്കും. യു.ഡി എഫ് പ്രവർത്തകരുടെ വയനാട് കലക്ട്രേറ്റ് ഉപരോധം ആരംഭിച്ചപ്പോൾ. ഫോട്ടോ: ജയേഷ് പി. വിവിധ ജില്ലകളിൽ കളക്ടറേറ്റിനു മുന്നിൽ യുഡിഎഫ് ഉപരോധ സമരം സംഘടിപ്പിക്കുന്നുണ്ട്. കൊല്ലത്ത് ആർഎസ്പി നേതാവ് എൻ. കെ. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പത്തനം തിട്ടയിൽ ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജൻ ഉദ്ഘാടനം ചെയ്യും. എറണാകുളം കളക്ടറേറ്റിനു മുന്നിലെ സമരം പുലർച്ചെ അഞ്ചു മുതൽ ആരംഭിച്ചു. യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ 10 മണിക്ക് ഉപരോധം ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കളക്ടറേറ്റിൽ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഉപരോധം ഉദ്ഘാടനം ചെയ്യുന്നത്. Content Highlights:udf secretariat strike, Congress, Kerala Government
from mathrubhumi.latestnews.rssfeed http://bit.ly/2HuuDwv
via
IFTTT
No comments:
Post a Comment