കണ്ണൂര്‍ : ചികിത്സാ പിഴവുകള്‍ക്ക് ഇരട്ടി സംഖ്യ ഈടാക്കുന്ന ഉപഭോക്തൃ സംരക്ഷണ ബില്ലിനെതിരെ ഡോക്ടര്‍മാരുടെ സംഘടന രംഗത്ത്. പുതിയ ഉപഭോക്തൃ സംരക്ഷണ ബില്ലില്‍ 1986 ലെ ബില്ലില്‍ പറഞ്ഞ പിഴസംഖ്യ പതിന്മടങ്ങ് കൂട്ടിയിരിക്കുകയാണ്.ഡിസംബര്‍ 20 ന് മുത്തലാഖ് ബില്ലിന്റെ പേരില്‍ പാര്‍ലമെന്റ് കലുഷിതമായിരുന്ന സമയത്താണ് ചര്‍ച്ച കൂടാതെ ജനാധിപത്യ വിരുദ്ധമായി ഉപഭോക്തൃബില്‍ അംഗീകരിച്ചതെന്നാണ് ഡോക്ടര്‍മാരുടെ സംഘടനയായ ക്യു.പി.എം.പി.എ പറയുന്നത്.
ചികിത്സാപ്പിഴവുകള്‍ക്ക് ഉപഭോക്തൃ കോടതികള്‍ നേരത്തെ തന്നെ വലിയ പിഴയാണ് വിധിക്കാറ്. ഇപ്പോള്‍ ജില്ലാതലത്തില്‍ ഒരുകോടി വരെയും സംസ്ഥാന തലത്തില്‍ 10 കോടി വരെയും ദേശീയ കമ്മിഷന് 10 കോടിയ്ക്ക് മേലെയും വിധിക്കാമെന്നുമാണ് ബില്ലി പറയുന്നത്. എന്നാല്‍, ഇതുമൂം വ്യാജ പരാതികളുടെ എണ്ണം കൂടും. അപ്പീല്‍ പോകണമെങ്കില്‍ ആദ്യം വിധിച്ച സംഖ്യയുടെ പകുതി കെട്ടിവെയ്ക്കണമെന്നും നിയമമുണ്ട്. ഇത് അപ്പീല്‍ അസാധ്യമാക്കും.
ഉപഭോക്തൃ അഥോറിറ്റിയുടെ വിധി പാലിച്ചില്ലെങ്കില്‍ 2000 രൂപ പിഴ എന്നത് 25,000 മുതല്‍ ആറുലക്ഷം രൂപ വരെകൂട്ടാനാണ് പുതിയ ബില്‍ നിശ്ചയിച്ചിട്ടുള്ളത്.
from mangalam.com http://bit.ly/2VpKYWp
via IFTTT
No comments:
Post a Comment