ഹര്‍ത്താല്‍ അക്രമങ്ങളില്‍ ഇതുവരെ അറസ്റ്റിലായത് 1369 പേര്‍; 801 കേസുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

ഹര്‍ത്താല്‍ അക്രമങ്ങളില്‍ ഇതുവരെ അറസ്റ്റിലായത് 1369 പേര്‍; 801 കേസുകള്‍

തിരുവനന്തപുരം: ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഇതുവരെ ആകെ 1369 പേർ അറസ്റ്റിലായി. 717 പേർ കരുതൽ തടങ്കലിലുണ്ട്. 801 കേസുകളാണ് ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോലീസ് പുറത്തുവിട്ട കണക്കുകകളാണിത്. കേസുകളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന. കൂടുതൽ പേരെ കരുതൽ തടങ്കിലിൽ വെക്കാനും നീക്കമുണ്ടെന്നുമാണ് പോലീസ് നൽകുന്ന സൂചന. ശബരിമല വിഷയത്തിൽ വ്യാഴാഴ്ച കേരളത്തിൽ നടന്ന ഹർത്താലിലുണ്ടായ വ്യാപകമായ അക്രമ സംഭവങ്ങളിൽ ജില്ലാ പോലീസ് മേധാവികളോട് ഡിജിപി റിപ്പോർട്ട് തേടിയിരുന്നു. വ്യാപാരികൾ കടകൾ തുറക്കാൻ തയ്യാറാവുകയും പോലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും വ്യാപകമായ അക്രമങ്ങളെ തുടർന്ന് കടകൾ തുറക്കാൻ കഴിഞ്ഞില്ല. മാത്രമല്ല, കോഴിക്കോട് മിഠായിത്തെരുവിൽ അടക്കം വ്യാപാരസ്ഥാപനങ്ങൾക്കു നേരെ നടന്ന ആക്രമണങ്ങളെ തടുക്കാൻ പോലീസിന് സാധിച്ചിരുന്നുമില്ല. ഇതെല്ലാം പോലീസിന്റെ വീഴ്ചയാണെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഡിജിപി ജില്ലാ പോലീസ് മേധാവികളെ അതൃപ്തിയറിയിക്കുകയും റിപ്പോർട്ട് തേടുകയും ചെയ്തത്. ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും പോലീസ് വിന്യാസം കാര്യക്ഷമമായില്ല എന്ന് ആക്ഷേപമുണ്ട്. വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് വേണ്ടത്ര മുൻകരുതലുകൾ സ്വീകരിച്ചില്ല എന്നതും വീഴ്ചയായി. ഇക്കാര്യങ്ങളിലുള്ള അതൃപ്തിയാണ് ഡിജിപി അറിയിച്ചിട്ടുള്ളത്.അക്രമ സംഭവങ്ങൾ സംബന്ധിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ചതിൽ ഡിജിപി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. Content Highlghts:Sabarimala Women Entry, BJP hartal


from mathrubhumi.latestnews.rssfeed http://bit.ly/2AuyOm9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages