ഹര്‍ത്താലില്‍ പെട്ട ബിജെപി കുടുംബത്തിന് പോലും രക്ഷ കിട്ടിയില്ല ; മരണവുമായി ബന്ധപ്പെട്ട് പാലക്കാട് എത്തിയ പൊന്‍കുന്നത്തെ ബിജെപി കുടുംബത്തെ ബന്ദിയാക്കി; നേതാക്കള്‍ വിളിച്ചു പറഞ്ഞിട്ടുപോലും അക്രമികള്‍ വിട്ടില്ല...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

ഹര്‍ത്താലില്‍ പെട്ട ബിജെപി കുടുംബത്തിന് പോലും രക്ഷ കിട്ടിയില്ല ; മരണവുമായി ബന്ധപ്പെട്ട് പാലക്കാട് എത്തിയ പൊന്‍കുന്നത്തെ ബിജെപി കുടുംബത്തെ ബന്ദിയാക്കി; നേതാക്കള്‍ വിളിച്ചു പറഞ്ഞിട്ടുപോലും അക്രമികള്‍ വിട്ടില്ല...!!

പാലക്കാട്: മണ്ഡലകാലം തുടങ്ങിയതോടെ ആരംഭിച്ച ശബരിമല വിഷയത്തില്‍ ചെറുതും വലുതുമായി നേരിട്ട ഹര്‍ത്താലുകള്‍ക്കെതിരേ ശക്തമായ പ്രതിഷേധം ഉയരുകയാണ്. ഏകദേശം ഏഴോളം ഹര്‍ത്താലുകള്‍ ജനജീവിതം ദുഷ്‌ക്കരമാക്കി മാറ്റിയപ്പോള്‍ ഇന്നലെ നടന്ന ഹര്‍ത്താലില്‍ ബിജെപി പ്രവര്‍ത്തകരായിരുന്നിട്ട് കൂടി മരണം നടന്ന കുടുംബത്തിന് പോലും ഉണ്ടായത് ഞെട്ടിക്കുന്ന അനുഭവം.

സാധാരണ ഹര്‍ത്താലില്‍ മരണവും കല്യാണവും ഒഴിവാക്കാറുണ്ട് എന്നിരിക്കെ കേരളത്തില്‍ പരക്കെ അക്രമം നടന്ന വ്യാഴാഴ്ചത്തെ ഹര്‍ത്താലില്‍ ദുരിതം പേറേണ്ടി വന്നത് പൊന്‍കുന്നത്തെയും പാലക്കാട്ടെയും ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കായിരുന്നു. പാലക്കാട് മണ്ണാര്‍കാട്ടെ ബിജെപി പ്രവര്‍ത്തകന്‍ വിവാഹം കഴിച്ച പൊന്‍കുന്നത്തെ ബിജെപി പ്രവര്‍ത്തകരുടെ കുടുംബത്തിലെ സ്ത്രീ മരണമടഞ്ഞതിനെ തുടര്‍ന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ സ്ത്രീയുടെ ബന്ധുക്കളെ തടഞ്ഞു.

മരണം അറിഞ്ഞ് മൃതദേഹം പൊന്‍കുന്നത്തേക്ക് കൊണ്ടുവരാന്‍ പോയ സഹോദരനും ബന്ധുക്കളും സഞ്ചരിച്ച വാഹനം പാലക്കാട്ട് വെച്ച് ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. വന്‍ സംഘര്‍ഷം നടന്ന നഗരത്തില്‍ മണിക്കൂറുകളോളം പെട്ടുപോയ ഇവര്‍ മരണവുമായി ബന്ധപ്പെട്ട് വന്നവരാണ് തങ്ങള്‍ എന്നും പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടും അക്രമികള്‍ അനുവദിച്ചില്ല.

തങ്ങളും ബിജെപിക്കാരാണെന്ന് പറഞ്ഞ് കെഞ്ചിയിട്ടും വിടാന്‍ കൂട്ടാക്കാതെ വന്നതോടെ പൊന്‍കുന്നത്തെ ബിജെപി പ്രവര്‍ത്തകരെ വിളിക്കുകയും അവരെക്കൊണ്ടു പറയിക്കുകയും ചെയ്തു. എന്നിട്ടും ഹര്‍ത്താല്‍ അനുകൂലികള്‍ വിടാന്‍ തയ്യാറായില്ല. ഒടുവില്‍ ബന്ധുക്കള്‍ മരണപ്പെട്ട സ്ത്രീയുടെ മണ്ണാര്‍കാട്ടെ ബിജെപി പ്രവര്‍ത്തകനായ ഭര്‍ത്താവിനെ വിളിച്ചു. താന്‍ ബിജെപിക്കാരനാണെന്നും തടഞ്ഞുവെച്ചിരിക്കുന്നത് തന്റെ ബന്ധുക്കളെയാണെന്നു ഇയാള്‍ പറഞ്ഞിട്ടും വിട്ടില്ല.

തുടര്‍ന്ന് മണ്ണാര്‍ക്കാട്ടെ ബിജെപി പ്രവര്‍ത്തകരെ കൊണ്ടു വിളിപ്പിച്ചിട്ടും വിടില്ലെന്നായതോടെ മണ്ണാര്‍ക്കാട്ടെ ബിജെപി നേതാക്കളെ കൊണ്ടു പാലക്കാട്ടെ ബിജെപി നേതാക്കളെ വിളിപ്പിക്കുകയും അവര്‍ വിളിച്ചു പറഞ്ഞ ശേഷമായിരുന്നു ബന്ദുക്കളെ ഹര്‍ത്താല്‍ അനുകൂലികള്‍ വിടാന്‍ സമ്മതിച്ചത്. ഇത്രയും ആയപ്പോള്‍ മണിക്കൂറുകള്‍ ഏറെ കഴിഞ്ഞിരുന്നു. ഇന്നലെ രാത്രിയോടെയാണ് പൊന്‍കുന്നത്ത് നിന്നും വന്നവര്‍ക്ക് മൃതദേഹവുമായി നാട്ടിലേക്ക് മടങ്ങിയെത്താനായത്. മൃതദേഹം സംസ്‌ക്കരിക്കാന്‍ കഴിഞ്ഞത് ഇന്നും.

സംസ്ഥാനത്ത് നടക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരേ ശക്തമായ ജനരോഷം ഇന്നലെ ഉയര്‍ന്നു വന്നത് വലിയ അക്രമത്തില്‍ കലാശിച്ചിരുന്നു. കോഴിക്കോട് മിഠായി തെരുവില്‍ ഹര്‍ത്താലിനെ നിരാകരിച്ച് കച്ചവടക്കാര്‍ കട തുറന്നത് സംഘര്‍ഷത്തിന് കാരണമായിരുന്നു. ബിജെപിക്കാര്‍ സംഘടിച്ച് എത്തി കട അടപ്പിക്കാന്‍ ശ്രമിച്ചത് വ്യാപാരികളും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് ചെറുത്തതിനെ തുടര്‍ന്ന് വലിയ സംഘര്‍ഷമാണ് നടന്നത്. കൊല്ലം പള്ളിമുക്കിലും കൊച്ചിയിലും വ്യാപാരികള്‍ കട തുറക്കാന്‍ ശ്രമിക്കുകയും ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിക്കുകയും ചെയ്തു. ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് 1369 പേര്‍ക്കെതിരേയാണ് കേസ് എടുത്തത്.



from mangalam.com http://bit.ly/2QjnKNT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages