പത്തനംതിട്ട : ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ജയിക്കും. എന്നാല്‍, മത്സരിക്കാനില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് വ്യക്തിപരമായി താത്പര്യമില്ല. പക്ഷേ, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും. തന്റെ അയല്‍നാടായതിനാല്‍, താന്‍ പത്തനംതിട്ടയില്‍ എപ്പോഴും ഉണ്ടാകുമെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
നരേന്ദ്രമോഡി മന്ത്രിസഭയുടെ അഴിച്ചുപണിയിലാണ് രാജ്യസഭാംഗമായ കണ്ണന്താനം സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഒ രാജഗോപാലിന് ശേഷം കേരളത്തില്‍ നിന്ന് ബിജെപി മന്ത്രിസഭയിലെത്തുന്ന രണ്ടാമനാണ് ഇദ്ദേഹം.
from mangalam.com http://bit.ly/2DrB3Zg
via IFTTT
No comments:
Post a Comment