കോഴിക്കോട്: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ്മ സമിതിയും ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി. നസറുദ്ദീന്‍. നാളെ സംസ്ഥാനത്ത് വ്യാപാരികള്‍ കടകള്‍ തുറക്കും. കടകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണം. വ്യാപാരി വ്യവസായി ഏകോപന സമിതിക്കൊപ്പമുള്ള 96 സംഘടനകളും ഹര്‍ത്താലിന് എതിരായി അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സംഘടനകളുമായും ചര്‍ച്ച നടത്തി. പോലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടിരുന്നു. ഹര്‍ത്താലിനെ അനുകൂലിക്കരുതെന്ന് ബി.ജെ.പി നേതാവ് ശ്രീധരന്‍പിള്ളയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കടകള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായി ഹര്‍ത്താലുകളില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്ന വന്നതോടെയാണ് ഹര്‍ത്താലിനോട് സഹകരിക്കേണ്ടെന്ന് കഴിഞ്ഞ മാസം വ്യാപാരികള്‍ തീരുമാനിച്ചത്. 2019 ഹര്‍ത്താല്‍ രഹിത വര്‍ഷമായി ആചരിക്കാനും വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേംബര്‍ ഓഫ് കൊമേഴ്‌സും തീരുമാനിച്ചിരുന്നു.
ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ്മ സമിതിയും ആഹ്വാനം ചെയ്തിരിക്കുന്ന നാളത്തെ ഹര്‍ത്താലിന് ബി.ജെ.പി പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
from mangalam.com http://bit.ly/2CKUmwg
via IFTTT
No comments:
Post a Comment