തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിനു പിന്നാലെ സംസ്ഥാനം വീണ്ടും സംഘര്‍ഷ ഭൂമിയാകുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലാണ് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച പ്രതിഷേധം നിലവില്‍ ബി.ജെ.പി- സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലായി. ഇരുപക്ഷവും റോഡിന് ഇരുവശത്തും നിന്ന് മുദ്രാവാക്യം വിളിക്കുകയും പരസ്പരം വെല്ലുവിളിക്കുകയുമാണ്.
ബി.ജെ.പിയുടെ നിരാഹാര സമരപ്പന്തലിനു മുന്നില്‍ നിന്നാണ് ശോഭാസുരേന്ദ്രന്റെ നേതൃത്വത്തില്‍ മുദ്രാവാക്യം വിളിക്കുന്നത്. ബി.ജെ.പിയുടെ ബാനറും പോസ്റ്ററും സി.പി.എം നശിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സി.പി.എമ്മിന്റെ പോസ്റ്ററുകള്‍ ബി.ജെ.പി നശിപ്പിച്ചുവെന്ന് ആരോപിച്ച് അവരും രംഗത്തെത്തി. അടുത്തയാഴ്ചത്തെ പൊതുപണിമുടക്കിന്റെ ഒരുക്കങ്ങള്‍ നടക്കുന്ന എല്‍.ഡി.എഫ് സംഘാടക സമിതി ഓഫീസില്‍ നിന്നും പ്രവര്‍ത്തകര്‍ ഇറങ്ങിവന്നാണ് പ്രതിഷേധിച്ചത്. ജില്ലാ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഏറെ നേരത്തിനു ശേഷം
പോലീസ് ഇടപെട്ട് ഇരുപക്ഷത്തേയും ശാന്തരാക്കി.
അതിനിടെ, സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കടകള്‍ക്കും ബസുകള്‍ക്കും നേരെ ആക്രമണം നടക്കുന്നുണ്ട്. ഗുരുവായൂരില്‍ പ്രതിഷേധക്കാര്‍ പോലീസിനു നേര്‍ക്കും കല്ലെറിഞ്ഞു. ഉച്ചയ്ക്ക് 12 മണിയോടെ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് അതിക്രമിച്ചുകയറിയ ബി.ജെ.പി, യുവമോര്‍ച്ച, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. അഞ്ച് മഹിളാമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചും പ്രതിഷേധം നടക്കുന്നു.
പാലക്കാട് പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി ബസിനു നേര്‍ക്ക് കല്ലേറുണ്ടായി. കൊല്ലത്തും കരുനാഗപ്പള്ളിയിലും കടകള്‍ അടപ്പിച്ചു. പാലക്കാടും കടകള്‍ അടപ്പിച്ചു. കെഎസ്ഇബി ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ മന്ത്രി എ.കെ ബാലന്‍ ഉണ്ടെന്നറിഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍ അവിടേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച പോലീസിനു നേര്‍ക്ക് കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞു. പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.
from mangalam.com http://bit.ly/2R4gquH
via IFTTT
No comments:
Post a Comment