യുവതികള്‍ മല ചവിട്ടി: വിവാദ 'ഫോട്ടോഷൂട്ട് മോഡല്‍' പകുതി മീശ വടിച്ചു, ഒടുവില്‍ പോസ്റ്റും മുക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 2, 2019

യുവതികള്‍ മല ചവിട്ടി: വിവാദ 'ഫോട്ടോഷൂട്ട് മോഡല്‍' പകുതി മീശ വടിച്ചു, ഒടുവില്‍ പോസ്റ്റും മുക്കി

മാവേലിക്കര: ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ പകുതി മീശ വടിക്കുമെന്ന് പ്രഖ്യാപിച്ച യുവാവ് വാക്ക് പാലിച്ചെന്ന് വ്യക്തമാക്കി തെളിവുകള്‍ സഹിതം പോസ്റ്റിട്ടു. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് കുറിപ്പോടെ മീശ വടിച്ചുവെന്ന് വ്യക്തമാക്കിയത്. ഇതിന്റെ ചിത്രങ്ങള്‍ സഹിതമായിരുന്നു യുവാവിന്റെ പോസ്റ്റ്. എന്നാല്‍ സംഭവം വൈറലായതോടെ യുവാവ് പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ്.

[IMG]

നേരത്തെ ശബരിമലയില്‍ പോലീസ് കാടത്തം എന്ന അടിക്കുറിപ്പോടെ പ്രചരിപ്പിച്ച ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട രാജേഷ് തന്നെയാണ് വാക്ക് പാലിച്ച് മീശ വടിച്ചിരിക്കുന്നത്. ശബരിമലയിലെ പോലീസ് നടപടികളെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് വന്‍ വിവാദമായിരുന്നു. ഭക്തനെ പോലീസ് ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടുകയാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ച ചിത്രത്തിലെ മോഡലായിരുന്നു ഇയാള്‍. ശബരിമലയിലെ പോലീസ് നടപടികളില്‍ പ്രതിഷേധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. ഇതേതുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് കോഴിക്കോട് സ്വദേശിനിയായ ബിന്ദുവും, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി കനക ദുര്‍ഗ്ഗയും സന്നിധാനത്ത് ദര്‍ശനം നടത്തിയത്. ദര്‍ശനം നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പിന്നാലെ മുഖ്യമന്ത്രി പിണറായി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.



from mangalam.com http://bit.ly/2TlBv0b
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages