കോഴിക്കോട്: യു ഡി എഫിന്റെ കളക്ടറേറ്റ് ഉപരോധത്തിനിടെ കോഴിക്കോട്ട് മാധ്യമപ്രവർത്തകനു നേരെ കയ്യേറ്റം. മാധ്യമം ദിനപത്രത്തിന്റെ റിപ്പോർട്ടർ സി പി ബിനീഷിനു നേരെയാണ് കയ്യേറ്റമുണ്ടായത്. കളക്ടറേറ്റിൽ ഇന്ന് ഒരു അഭിമുഖം നടക്കുന്നുണ്ടായിരുന്നു. അവിടേക്കെത്തിയ ഉദ്യോഗാർഥികളെ സമരത്തിനെത്തിയ പ്രവർത്തകർ തടഞ്ഞു. ഇതുകണ്ട് അവിടേക്ക് ചെന്നതായിരുന്നു ബിനീഷ്. തുടർന്ന് പ്രവർത്തകർ ഇയാളെ തടയുകയും കയ്യേറ്റവും ചെയ്യുകയായിരുന്നു. തുടർന്ന് ഡി സി സി പ്രസിഡന്റ് ടി സിദ്ദിഖും പോലീസും സ്ഥലത്തെത്തി പ്രവർത്തകരെ മാറ്റുകയായിരുന്നു. പോലീസിൽ പരാതി നൽകുമെന്ന് ബിനീഷ് പ്രതികരിച്ചു. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് കളക്ടറേറ്റ് ഉപരോധം ആരംഭിച്ചത്.പ്രളയാനന്തര കേരളത്തിലെ ഭരണസ്തംഭനത്തിൽ പ്രതിഷേധിച്ചാണ് ഉപരോധം. സെക്രട്ടേറിയറ്റും കളക്ടറേറ്റുകൾക്കു മുന്നിലുമാണ് ഉപരോധം സംഘടിപ്പിച്ചിട്ടുള്ളത്. content highlights:media person attacked during udf collectorate protest at kozhikode
from mathrubhumi.latestnews.rssfeed http://bit.ly/2T8z4i2
via
IFTTT
No comments:
Post a Comment